ജിദ്ദയില്‍ വന്‍ തീപിടുത്തം
Monday, March 9, 2015 8:19 AM IST
ജിദ്ദ: ഇന്‍ഡസ്ട്രിയല്‍ സിറ്റിക്കടുത്തുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഇവിടെയുള്ള ഇലക്ട്രിക്ക് പവര്‍സ്റ്റേഷനു പിന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് തീപിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തില്‍ നിരവധി ഗോഡൌണുകള്‍ കത്തിനശിച്ചു. ആളപായമുള്ളതായി ഇതുവരെയും റിപ്പോര്‍ട്ടുകളൊന്നും ചെയ്യപ്പെട്ടിട്ടില്ല. അഗ്നിമശമന വിഭാഗം കിണഞ്ഞ് ശ്രമിച്ചിട്ടും വൈകുന്നേരത്തോടെയാണ് തീ അണയ്ക്കാനായത്.

വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സംഭവ സ്ഥലത്തേക്ക് കുതിച്ചതായി മക്കാ പ്രിശൃയിലെ സിവില്‍ ഡിഫന്‍സ് മേധാവി വലീദ് അബു ഷനാബ് പറഞ്ഞു. സേന കുതിച്ചെത്തുമ്പോഴേക്കും ഫുഡ് ഐറ്റംസ് സൂക്ഷിക്കുന്ന ഗോഡൌണിലെ ഇരുനൂറ് സ്ക്വയര്‍ മീറ്റര്‍ ഏരിയയോളം തീ കവര്‍ന്നിരുന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ സേന കടുത്ത ശ്രമമാണ് നടത്തിയത്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍