ഫ്രണ്ട്സ് ഓഫ് റാന്നി പ്രസിഡന്റായി സുരേഷ് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു
Monday, March 9, 2015 8:18 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ട്രൈസ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍, ട്രഷറര്‍, വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും ഫ്രണ്ട്സ് ഓഫ് റാന്നിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് സുരേഷ് നായര്‍.

സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി തോമസ് മാത്യുവിനേയും ട്രഷററായി സുനില്‍ ലാമണ്ണിലിനേയും തെരഞ്ഞെടുത്തു. സുനില്‍ ലാമണ്ണില്‍ ട്രൈസ്റേറ്റ് കേരളാ ഫോറം ട്രഷറര്‍, ഫ്രണ്ട്സ് ഓഫ് റാന്നി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയുടെ മുന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് മാത്യുവാണ് പുതിയ വൈസ് പ്രസിഡന്റ്. കലാപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നതിന് മനോജ് ചാക്കോയേയും പബ്ളിസിറ്റി കണ്‍വീനറായി ജയന്‍പിള്ളയേയും തെരഞ്ഞെടുത്തു. ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഇതോടൊപ്പം നിലവില്‍ വന്നു.

പ്രസിഡന്റ് സുരേഷ് നായര്‍ 2015-ലെ പ്രവര്‍ത്തനപരിപാടികള്‍ ഉദ്ഘാടനംചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. മാത്യു ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം