യാത്രാപ്രശ്നം; ഒന്നിച്ചണിനിരക്കാന്‍ പ്രവാസി സംഘടനകള്‍
Monday, March 9, 2015 7:29 AM IST
ജിദ്ദ: മേയ് ഒന്നു മുതല്‍ കോഴിക്കോട് വിമാനത്താവളം ഭാഗികമായി അടച്ചിടുന്നതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടേക്കും തിരികെയുമുള്ള യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ന്യായമായതും അനിവാര്യവുമായ അധികൃതരുടെ കടമയാണെന്ന് ജിദ്ദാ മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'പ്രവാസി യാത്രാ പ്രശ്നങ്ങളും പരിഹാര സാധ്യതകളും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രവാസി സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ജിദ്ദകോഴിക്കോട് എയര്‍ റൂട്ടിലെ യാത്രപ്രശ്നങ്ങള്‍ക്കായി ഉംറ തീര്‍ഥാടകര്‍ക്ക് ചാര്‍ട്ടേട് ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തുക, ജിദ്ദ ലൈനില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കായി 50 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്യുക, ഫ്ളൈറ്റ് ടിക്കറ്റിന് വില നിശ്ചയിക്കാനുള്ള അധികാരം അയാട്ടയില്‍ നിക്ഷിതപ്തമാക്കുക, ടിക്കറ്റ് ബുക്കിംഗ് പാസ്പോര്‍ട്ട് നമ്പറില്‍ മാത്രമാക്കി ട്രാവല്‍ കുത്തകകളുടെ പൂഴ്ത്തിവയ്പ് തടയുക തുടങ്ങിയ പരിഹാര നിര്‍ദേശങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനും പരിഹാരങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ലമെന്റ് മെംബര്‍മാരില്‍ അടക്കം സമ്മര്‍ദം ചെലുത്തുന്നതിന്നും ജിദ്ദയിലെ മുഴുവന്‍ സംഘടനകളും ഒന്നിച്ചണിനിരക്കണമെന്നും സംഘടന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കെഎംസിസി നടത്തുന്ന മാര്‍ച്ച് 10 ലെ സെക്രട്ടറിയേറ്റ് മാര്‍ച്ചുള്‍പ്പെടെ ഏതൊരു സമര പരിപാടികള്‍ക്കും സംഘടനാ നേതാക്കള്‍ എല്ലാവിധ പിന്തുണയും അറിയിച്ചു. നെടുമ്പാശേരിയിലേക്ക് ഷെഡ്യൂള്‍ ചെയ്ത കോഴിക്കോട് യാത്രക്കാരെ ചെറിയ വിമാനങ്ങളിലോ ലക്ഷ്വറി ബസുകളിലോ കൊച്ചിയില്‍നിന്നും കൊണ്ടുവരുന്നതടക്കമുള്ള വിഷയങ്ങളില്‍ അധികൃതര്‍ വൃക്തമായ നയം അറിയിക്കേണ്ടതുണ്ട്. സമയാസമയങ്ങളില്‍ റണ്‍വേ അടക്കമുള്ള വിമാനത്താവളത്തിന്റെ സൌകരൃങ്ങള്‍ പരിഷ്ക്കരിക്കേണ്ടതും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതും അനിവാരൃമായ കാര്യമാണ്. വിമാനത്താവളത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതോടൊപ്പം വിമാനത്താവളം ഉപയോഗിക്കുന്ന നിരവധിയായ യാത്രക്കാരുടെ പ്രശ്നവും ഗൌരവമായെടുക്കേണ്ടതുണ്ട്. യാത്രക്കാരുണ്െടങ്കിലെ വിമാനത്താവളത്തിനു നിലനില്‍പ്പുള്ളൂ. അതുകൊണ്ട് വികസനത്തോടൊപ്പം യാത്രികര്‍ക്ക് നല്ല രീതിയിലുള്ള സേവനവുമൊരുക്കാന്‍ വിമാനത്താവള അധികൃതരില്‍ നിന്നും തീരുമാനമുണ്ടാകണമെന്ന് സെമിനാറില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി ജമാല്‍ തേഞ്ഞിപ്പലം വിഷയം അവതിപ്പിച്ചു. പ്രസിഡന്റ് വി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പി.ടി മുഹമ്മദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രായിന്‍കുട്ടി നീറാട് (കെ.എം.സി.സി), വി.കെ.റൌഫ്(നവോദയ), കെ.സി അബ്ദുറഹ്മാന്‍ (ഒ.ഐ.സി.സി), സി.കെ. മൊറയൂര്‍ (മീഡിയ ഫോറം), അബ്ദുറബ് ചെമ്മാട്(ഐ.സി.എഫ്), ജാഫര്‍ വാഫി വളാഞ്ചേരി (ജെ.ഐ.സി), എ.പി. അബ്ദുള്‍ കബീര്‍(കെ.ഐ.ജി), ഹസന്‍ ഹുദവി കോട്ടുമല(എസ്.വൈ.എസ്), നിയാസ് തൊടികപ്പുലം(ഇസ്ലാഹി സെന്റര്‍ മദിനറോഡ്), ഇസ്മായില്‍ കല്ലായി(പ്രവാസി ഫോറം) തുടങ്ങിയവര്‍ സെമിനാറില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

ചെയര്‍മാന്‍ സയിദ് ഉബൈദുള്ള തങ്ങള്‍ ഖിറാഅത്ത് നടത്തി. ആക്ടിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതവും ജോ. സെക്രട്ടറി വി.പി ഉനൈസ് തിരൂര്‍ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജമാല്‍ ആനക്കയം, പി.എം.എ ഗഫൂര്‍ പട്ടിക്കാട്, പി.സി.എ റഹ്മാന്‍, മജീദ് പൊന്നാനി, അബൂബക്കര്‍ അരീക്കോട്, നാസര്‍ മച്ചിങ്ങല്‍, ഇല്ല്യാസ് താനൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍