മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം അനുശോചിച്ചു
Monday, March 9, 2015 6:38 AM IST
അബുദാബി: കേരള നിയമസഭാ സ്പീക്കറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ജി. കാര്‍ത്തികേയന്റെ വിയോഗത്തില്‍ മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം അനുശോചിച്ചു.

കേരള രാഷ്ട്രീയത്തില്‍ തനതായ വ്യക്തിത്വം പ്രകടിപ്പിച്ച് ജനഹൃദയങ്ങളില്‍ ഇടം നേടുകയും ചെയ്ത നേതാവായിരുന്നു ജി. കാര്‍ത്തികേയന്‍ എന്ന് യോഗം ഉദ്ഘാടനം ചെയ്ത മലയാളി സമാജം മുന്‍ പ്രസിഡന്റും ഒഐസിസി അബുദാബി പ്രസിഡന്റുമായ ഡോ. റിനോജ് പുഷ്കര്‍ അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുള്‍ അസീസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം. ബാലകൃഷ്ണന്‍, അനൂപ് നമ്പ്യാര്‍, അനീഷ് ഭാസി, സാബു അഗസ്റിന്‍, സന്തോഷ്, കെ.എം നാസര്‍, റിനു തുടങ്ങിയവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള