മിഷന്‍സ് ഇന്ത്യ ഇന്റര്‍നാഷണല്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍
Monday, March 9, 2015 6:36 AM IST
ഡാളസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാളസ് പന്ത്രണ്ടാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍ ഡാളസില്‍ നടക്കും. ഫാര്‍മേഴ്സ് ബ്രാഞ്ച് ലൂനാ റോഡിലുളള മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറിയും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ ഡോ. ജോര്‍ജ് ചെറിയാന്‍ വചന പ്രഘോഷണത്തിനു നേതൃത്വം നല്‍കും.

ഏപ്രില്‍ 10, 11, 12 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍. കണ്‍വന്‍ഷന്റെ ഉദ്ഘാടനം വെളളിയാഴ്ച വൈകിട്ട് റവ. ജോസ് സി. ജോസഫ് മാത്യു നിര്‍വഹിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ചു ഇന്ത്യന്‍ ക്രീക്ക്ഹോം ഓണേഴ്സ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 9.30 മുതല്‍ 12 വരെ ബൈബിള്‍ പഠന ക്ളാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

കണ്‍വന്‍ഷന്റെ നടത്തിപ്പിനായി റവ. ഡോ. പി.പി. ഫിലിപ്പ്, പി.വി. ജോണ്‍, കുര്യന്‍ ഉമ്മന്‍, ജോണ്‍ മാത്യു, ജോര്‍ജ് വര്‍ഗീസ്, ജോര്‍ജ് മാത്യു, സാംസണ്‍ ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു.

കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍