യൂത്ത് ഇന്ത്യ പ്രവാസി കലോത്സവം ഏപ്രില് 17 ന്
Monday, March 9, 2015 4:49 AM IST
കുവൈറ്റ് സിറ്റി: 'സര്‍ഗശക്തി സമൂഹ നന്മക്ക്' എന്ന പ്രമേയവുമായി കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം 2015 ഏപ്രില്‍ 17-നു അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍ എന്നീ നാലു സോണുകള്‍ തിരിച്ച് നടക്കുന്ന കലാവൈക്ഞാനിക മത്സരങ്ങളില്‍ ആയിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നീ ഗ്രൂപ്പുകളിലായി മാപ്പിളപ്പാട്ട്, ലളിതഗാനം, ഗാന ചിത്രീകരണം, സ്കിറ്റ്, ടാബ്ളോ, പ്രച്ചന്നവേഷം, കവിതാലാപനം, മലയാള പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, മലയാള പ്രബന്ധം, കഥാ രചന, കവിതാരചന, വാര്‍ത്ത വായന, സംഘ ഗാനം, കയ്യെഴുത്ത്, ആക്ഷന്‍ സോംഗ്, കളറിംഗ്, മെമ്മറി ടെസ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ കുവൈത്തിലെ കലാകാരന്മാര്‍ മാറ്റുരക്കും. കുവൈത്തിലെ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും പ്രായഭേദമന്യേ ചിത്രകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രരചനാ മത്സരവും കലോത്സവത്തിന്‍റെ മുഖ്യാഘര്‍ഷണമായിരിക്കും. കലോത്സവത്തില്‍ പ്രവാസി മലയാളികളായ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സമഹീഹമ്െമാ@്യീൌവേശിറശമസൌംമശ.രീാ എന്ന ഇമെയിലിലോ, 97891779 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍