സൌത്ത് വെസ്റ് ഫാമിലി കോണ്‍ഫറന്‍സ് 2015: രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
Monday, March 9, 2015 4:48 AM IST
ഡാളസ്: ജൂലൈ എട്ടു മുതല്‍ പതിനൊന്നു വരെ ഡാളസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സൌത്ത് വെസ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് തിരുമേനി രജിസ്ട്രേഷന്‍ കിക്ക്ഓഫ് സെന്റ് മേരീസ് ചര്‍ച്ച് ഓഫ് ഇന്ത്യയില്‍വെച്ച് നിര്‍വഹിച്ചു. സെന്റ് മേരീസ് വലിയപള്ളി, സെന്റ് തോമസ് ചര്‍ച്ച് ഡാളസ്, സെന്റ് ജയിംസ് മിഷന്‍ ചര്‍ച്ച് എന്നിവടങ്ങളില്‍ വെച്ച് നടന്ന രജിസ്ട്രേഷന്‍ ഡ്രൈവിന് ആവേശകരമായ പിന്തുണയാണ് ലഭിച്ചത്.

പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് പ്രത്യേകതയാണ്. സഭയിലെ മികച്ച വാഗ്മിയായ റവ.ഫാ. വര്‍ഗീസ് വര്‍ഗീസ് ആണ് മുഖ്യപ്രാസംഗീകന്‍. ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഡയറക്ടറായി റവ.ഫാ. മാത്യു അലക്സാണ്ടര്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലജീത്ത് മാത്യു എന്നിവരും മറ്റ് വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, റവ.ഫാ. ബിനു മാത്യൂസ്, റവ.ഫാ. ജോഷ്വാ ജോര്‍ജ്, റവ.ഫാ. ക്രിസ്റഫര്‍ മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

മാര്‍ച്ച് 15-നു ഞായറാഴ്ച ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റി ഹൂസ്റണിലെ ദേവാലയങ്ങളായ സെന്റ് തോമസ് ഹൂസ്റണ്‍, സെന്റ് ഗ്രിഗോറിയോസ് ഹൂസ്റണ്‍, സെന്റ് സ്റീഫന്‍സ് ഹൂസ്റണ്‍, സെന്റ് മേരീസ് ഹൂസ്റണ്‍ എന്നിവടങ്ങളില്‍ രജിസ്ട്രേഷന്‍ ഡ്രൈവ് നടത്തുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം