സണ്ണിവെയ്ല്‍ ഹിന്ദു ക്ഷേത്രത്തില്‍ ഹോളി ആഘോഷിച്ചു
Saturday, March 7, 2015 5:52 AM IST
സണ്ണിവെയ്ല്‍ (കാലിഫോര്‍ണിയ): വസന്തകാലത്തിന്റെ ആഗമനം വിളിച്ചോതുന്നതിനു മുന്നോടിയായി സണ്ണി വെയ്ല്‍ ഹിന്ദു ക്ഷേത്രത്തില്‍ ആയിരക്കണക്കിനു ഭക്തര്‍ ഒത്തുചേര്‍ന്ന് ഹോളി ആഘോഷിച്ചു. പരമ്പരാഗതമായി കൊണ്ടാടുന്ന ഹോളി ആഘോഷങ്ങളുടെ തനിമ നഷ്ടപ്പെടുത്താതെ നൃത്തം ചെയ്തു. ഗാനങ്ങള്‍ ആലപിച്ചും വര്‍ണങ്ങള്‍ വാരി വിതറിയും നടത്തിയ ഹോളി ആഘോഷം അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന യുവ തലമുറയ്ക്ക് നവ്യാനുഭവമായി.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടും ഹോളി ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്നവര്‍ക്കായി ആസ്വാദ്യകരമായ കലാപരിപാടികളാണു സംഘാടകര്‍ ഒരുക്കിയത്. പരസ്പര ബന്ധങ്ങള്‍ പുതുക്കുന്നതിനും കുടുംബാംഗങ്ങളെയും സമൂഹത്തേയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതിനും ഹോളി ആഘോഷങ്ങള്‍ക്കു കഴിഞ്ഞതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു.

സണ്ണിവെയ്ല്‍ ടെംബിള്‍ ആന്‍ഡ് കമ്യൂണിറ്റി സെന്റര്‍ കോ. ഫൌണ്ടര്‍ രാജ് ബാനറ്റിന്റെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റിയാണു ഹോളി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍