മാവേലിക്കര അസോസിയേഷന്‍ പിക്നിക് സംഘടിപ്പിച്ചു
Saturday, March 7, 2015 5:39 AM IST
കുവൈറ്റ്: മാവേലിക്കര അസോസിയേഷന്‍ വാര്‍ഷിക പിക്നിക് അഹമ്മദി ഗഛഇ പാര്‍ക്കില്‍ ആഘോഷിച്ചു.

പ്രസിഡന്റ് നൈനാന്‍ ജോണ്‍ പിക്നിക് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ചെറുകോല്‍ സാഗതവും ഉപദേശകസമിതി അംഗം സണ്ണി പത്തിചിറ, സാബു മാവേലിക്കര, സി.വി. ഫിലിപ്പ്, ജോതിഷ് കൃഷ്ണന്‍ എന്നിവര്‍ ആശംസയും ആര്‍പ്പിച്ചു.

പിക്നിക്കിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരവും വടംവലി മത്സരവും നടത്തി. ബിജു കണ്ടിയൂര്‍, പ്രവീണ്‍ കുറുപ്പ്, പ്രമോദ് ചെല്ലപ്പന്‍, മാത്യു ചെന്നിത്തല എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. മത്സരത്തില്‍ വിജയിച്ചവര്‍ക്കു സമ്മാനവും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍