എംഎസിഎഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മാര്‍ച്ച് 14നു തിരശീല ഉയരും
Saturday, March 7, 2015 5:36 AM IST
ടാമ്പ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ (എംഎസിഎഫ്) രജത ജൂബിലി ആഘോഷങ്ങള്‍ക്കു മാര്‍ച്ച് 14ന് (ശനി) വൈകുന്നേരം ആറിന് ഐസിസി ഹാള്‍ 5511 ലിന്‍ റോഡ, ടാമ്പ ഫ്ളോറിഡ 33624 ല്‍ തിരശീല ഉയരും. ചടങ്ങ് തെന്നിന്ത്യന്‍ സൌന്ദര്യറാണി ഇഷാ തല്‍വാര്‍ ഉദ്ഘാടനം ചെയ്യും.

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ നെറുകയിലെ മറ്റൊരു പൊന്‍തൂവലാണ് അസോസിയേഷന്റെ ആസ്ഥാനമായുള്ള കേരള കള്‍ച്ചറല്‍ സെന്റര്‍ (കെസിസി). ടാമ്പയിലെ 606 ലെനാ അന്ന്യുവിലുള്ള സ്വന്തമായ ഭൂമിയും കെട്ടിടവും ഈ പ്രദേശത്തിന്റെ പ്രകാശഗോപുരമായി ഇന്നു നിലകൊള്ളുന്നു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരവധി കര്‍മപരിപാടികളാണു രജതജൂബിലിക്കായി ഈ വര്‍ഷത്തെ ഭരണസമിതി മാറ്റിവച്ചിരിക്കുന്നത്. പ്രവാസികളുടെ ഹൃദയധമിനികളുടെ ലഘുസ്പന്ദനങ്ങള്‍ പോലും അറിഞ്ഞുകൊണ്ടുള്ള നിരവധി പരിപാടികളും കലാസന്ധ്യയമായിരിക്കും ഇനിയുള്ള ഒരു വര്‍ഷത്തെ ദിനരാത്രങ്ങള്‍.

ഇഷാ തല്‍വാര്‍ ഷോ, ജയറാം ഷോ 2015, എംഎസിഎഫ് കലോത്സവം, ചാരിറ്റബിള്‍ പ്രോഗ്രാമുകള്‍, നാടകോത്സവം 2015, ഓണാഘോഷം, ക്രിസ്മസ്, പിക്നിക്, സോക്കര്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, വോളിബോള്‍, ടെന്നീസ്, നാടന്‍ പന്തുകളി ടൂര്‍ണമെന്റുകള്‍, കാര്‍ഡ്സ് പ്ളേ, ലിറ്ററസി മീറ്റിംഗ്, കവിയരങ്ങ്, ന്യൂഇയര്‍ പ്രോഗ്രാം, ഗ്രാന്‍ഡ് ഫിനാലെ തുടങ്ങി നിരവധി പരിപാടികള്‍ക്കാണു ടാമ്പ വേദിയാകുക.

ഇന്ത്യയിലും അമേരിക്കയിലുമുള്ള നിരവധി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകന്മാര്‍ വിവിധ വേദികളെ അലങ്കരിക്കും. ആദരണീയരായവരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ സിനിമയുടെ താരറാണി ഇഷാ തല്‍വറിന്റെ നൃത്ത സന്ധ്യും തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും. പ്രവേശനം സൌജന്യമാണ്.

ഷീലാക്കുട്ടി, ബിജോയ് ജേക്കബ്, ജെയിംസ് ഇല്ലിക്കല്‍, ടി. ഉണ്ണികൃഷ്ണന്‍, സാജന്‍ കോരത്, സോണി കുളങ്ങര, ഡോ. എ.കെ പിള്ള, ഡോ. സി.വി രാധാകൃഷ്ണന്‍, വര്‍ഗീസ് ജേക്കബ്, ജോര്‍ജ് കോരത്, മറിയാമ്മ വട്ടമറ്റം, ജോസഫ് ഉപ്പൂട്ടില്‍, സാല്‍മോന്‍ മാത്യു, ഫ്രാന്‍സിസ് വയലുങ്കല്‍, ലൈജു ആന്റണി, ഷാജു ഔസേഫ്, ബെന്നി വഞ്ചിപുരയ്ക്കല്‍, ഷീല ഷാജു, സാലി മച്ചാനിക്കല്‍, അബുസാം, അരുണ്‍ ജയമോന്‍, ബേബിച്ചന്‍ ചാലില്‍, ജിബിന്‍ ജോസ്, ജോണ്‍സണ്‍ പടിക്കപറമ്പില്‍, രേഹി മാത്യു, സജി മഠത്തിലേട്ട്, സിന്ധു ജിതേഷ്, സുചിത് കുമാര്‍ അച്ചുതന്‍, കെ.കെ. ഏബ്രഹാം, ജോയി കുര്യന്‍, സാറാമ്മ വര്‍ഗീസ് (മാമി ടീച്ചര്‍), കോശി കുര്യന്‍, ടിജോ ജോണ്‍, സജി കരിമ്പന്നൂര്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.