'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍' ഭചഅങഥ’ ഒരുക്കങ്ങള്‍ ആരംഭിച്ചു
Saturday, March 7, 2015 5:33 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി പ്രവാസികളുടെ സ്വന്തം ചാനല്‍ 'പ്രവാസി ചാനല്‍' നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015 നെ കണ്െടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. നിരവധി വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച അമേരിക്കന്‍ മലയാളി ആര്? മികച്ച മലയാളിയെ കണ്െടത്താന്‍ ഒരു സുവര്‍ണാവസരമാണു പ്രവാസി ചാനല്‍ തുറന്നിടുന്നത്.

അമേരിക്കയിലെ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹ്യ-സംഘടനാ, മേഖലകളില്‍ തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്തരായ 11 പേരെ പ്രവാസി ചാനല്‍ നോമിനേറ്റ് ചെയ്യുന്നതും അവരില്‍നിന്ന് ഒരാളെ നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം.

ലോകത്തില്‍ എവിടെനിന്നും ഓണ്‍ലൈന്‍ വഴി ആര്‍ക്കും വോട്ട് ചെയ്യാവുന്ന വിപുലമായ സംവിധാനം ഒരുക്കിക്കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ഐപി അഡ്രസില്‍നിന്നോ ഒരു ഇ-മെയിലില്‍നിന്നോ ഒരാള്‍ക്ക് ഒരു തവണയെ വോട്ടു ചെയ്യാന്‍ സാധിക്കൂ എന്നതാണ്.

ജീവിതമാര്‍ഗം തേടി അമേരിക്കയിലെത്തിയവര്‍ക്കു മാതൃഭാഷയുടെ മണികിലുക്കം പകര്‍ന്നുകൊടുത്തവര്‍, മലയാളി മനസിനെയും അവരുടെ ജീവല്‍ പ്രശ്നങ്ങളെംയും അറിഞ്ഞു പ്രതികരിച്ചവര്‍, ദുരന്തങ്ങളുടെ സന്നിഗ്ധഘട്ടങ്ങളില്‍ കഴിവും ആര്‍ജ്ജവും പ്രകടിപ്പിച്ച് മലയാളിക്കൊപ്പം നിന്നവര്‍, കലാരംഗത്ത് ആത്മാര്‍ഥമായ മനസോടെ പ്രവര്‍ത്തിച്ചവര്‍, മലയാള ഭാഷയ്ക്ക് ലോക ശ്രേഷ്ഠഭാഷയുടെ മാധുര്യം പകര്‍ന്ന് നല്‍കിയവര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രഗല്ഭരെയാണു പ്രവാസി ചാനല്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

മലയാളികള്‍ക്കായി പ്രവാസി ചാനല്‍ അതിന്റെ ദൃശ്യജാലകം തുറന്നിട്ട് നിരവധി വര്‍ഷങ്ങളായെങ്കിലും അമേരിക്കന്‍ മലയാളികള്‍ ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സ്നേഹവും ആത്മാര്‍ഥതയും വിശ്വാസവും യുഗങ്ങളുടെ ബന്ധമാണു സമ്മാനിക്കുന്നത്.

ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഉടന്‍ അറിയിക്കുന്നതും ഇതു തുടങ്ങിയാല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ആര് മുന്നേറുന്നു എന്ന് പ്രവാസി ചാനല്‍ ന്യൂസ് വഴിയും എല്ലാ മാധ്യമങ്ങള്‍ വഴിയും അറിയിക്കുന്നതായിരിക്കും.

ഏകദേശം മൂന്നു മാസം ഓണ്‍ലൈന്‍ വോട്ടിംഗിനുള്ള സംവിധാനം ഉണ്ടായിരിക്കും. മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ ന്യൂ യോര്‍ക്കില്‍ നടക്കുന്ന വിപുലമായ ഒരു പരിപാടിയില്‍ അവാര്‍ഡ് ജേതാവിനെ ആദരിക്കും. മലയാള സിനിമയിലെയും കേരള രാഷ്ട്രീയത്തിലെയും പ്രശസ്തര്‍, കൂടാതെ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ് നല്‍കുക.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അവരായിരിക്കും ഇതിന്റെ ഫൈനല്‍ തീരുമാനങ്ങള്‍ എടുക്കുക. ഇതില്‍ പ്രമുഖരായ ഇജഅ കളും ഉള്‍പ്പെടും. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക.

പ്രവാസി ചാനല്‍ തെരഞ്ഞെടുത്ത പേരുകള്‍ ഉടന്‍ അമേരിക്കന്‍ മലയാളികള്‍ക്കായി നോമിനെറ്റ് ചെയ്യുന്നതായിരിക്കും.

'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015' ഭചഅങഥ’ യെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പ്രവാസി ചാനലിന്റെ നമ്പരില്‍ വിളിക്കുക 19083455983. അല്ലെങ്കില്‍ ഇമെയില്‍ : ിമ്യാ@ുൃമ്മശെരവമിിലഹ.രീാ

റിപ്പോര്‍ട്ട്: അനില്‍ പെണ്ണൂക്കര