ഏലിയാസുകുട്ടി പത്രോസ് മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്
Friday, March 6, 2015 8:48 AM IST
ഡാളസ്: ഡാളസില്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്റെ 2015-ലെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു. ഇരുനൂറില്‍പരം മെംബര്‍ഷിപ്പു വരുന്ന എന്‍ജിനിയേഴ്സ് അസോസിയേഷന്‍ ഒട്ടനവധി പബ്ളിക് സര്‍വീസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. എലിയാസുകുട്ടി പത്രോസ് ആണ് ഈ വര്‍ഷത്തെ പ്രസിഡന്റ്.

ഡാളസില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കന്‍ റീജണ്‍ പ്രസിഡന്റുകൂടിയാണ് ഏലിയാസ് പത്രോസ്.

മറ്റു ഭാരവാഹികളായി ഷമിന്‍ മണ്ണത്തൂക്കാരന്‍ (സെക്രട്ടറി), രാജേഷ് രവീന്ദ്രന്‍ (കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍), സത്യജിത്ത് നായര്‍ (പ്രസിഡന്റ് ഇലക്ട്), അഞ്ജന നായര്‍ (ട്രഷറര്‍), രമ്യ ഉണ്ണിത്താന്‍ (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), ഡോ. വികാസ് നെടുംപിള്ളില്‍ (ബോര്‍ഡ് ഓഫ് ഡയറക്ടര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ഫെബ്രുവരി 28നു ഡാളസില്‍ നടന്ന അത്താഴ വിരുന്നിലാണ് പുതിയ ഭാരാവഹികള്‍ സ്ഥാനമേറ്റത്. നോമിനഷന്‍സ് കമ്മിറ്റി ചെയര്‍ രശ്മി വികാസ് പുതിയ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ജോസഫ് കട്ടമ്പിള്ളി അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ചുകൊണ്ടു പുതിയ സാരഥികള്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം