ഡാളസില്‍ സംഗീത സായാഹ്നം മാര്‍ച്ച് 14ന്
Friday, March 6, 2015 7:00 AM IST
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മാര്‍ച്ച് 14ന് (ശനി) ഡാളസ് ഫോര്‍ട്ട്വര്‍ത്തില്‍ ഗായികാഗായികമാരെ അണിനിരത്തിക്കൊണ്ടു സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചകഴിഞ്ഞ് 3.30നു പരിപാടികള്‍ ആരംഭിക്കും. സിനിമ, നാടക, ലളിത ഗാനങ്ങള്‍ ആലപിക്കുന്നവര്‍ക്ക് അതിനുള്ള വേദിയൊരുക്കുകയെന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു, റോയ് കൊടുവത്ത്, ബാബു കണ്േടാത്ത് എന്നിവരെ ബന്ധപ്പെടുക. പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 293 8851, 972 569 7165, 469 463 6869

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍