കിഡ്നിരോഗിക്കു പ്രവാസി മലയാളി ഫെഡറേഷന്‍ ധനസഹായം നല്‍കി
Friday, March 6, 2015 6:49 AM IST
റിയാദ്: വളരെക്കാലമായി കിഡ്നി സംബന്ധമായ അസുഖംമൂലം ചികിത്സ തേടുന്ന മലപ്പുറം ജില്ലയിലുള്ള പരപ്പനങ്ങാടിയിലെ പരേതനായ പുലാമന്തോള്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ശുഐബിനു റിയാദിലെ പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) പ്രവര്‍ത്തകര്‍ ധനസഹായം നല്‍കി. പ്രവര്‍ത്തകരില്‍ നിന്നു പിരിച്ചെടുത്ത തുക റിയാദ് പിഎംഎഫ് ജോയിന്റ് സെക്രട്ടറി റഷീദ് പൂനൂരിനു പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പന്‍ കൈമാറി.

യോഗത്തില്‍ പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പന്‍ അധ്യക്ഷത വഹിച്ചു. പിഎംഎഫ് ജീവകാരുണ്യ കണ്‍വീനര്‍ ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി സലിം വട്ടപ്പാറ, റഫീഖ് ഹസന്‍ വെട്ടത്തൂര്‍, ഹരികൃഷ്ണന്‍, സദകത്ത് കൈഫി, റസാക്ക് മഞ്ചേരി, ഫൈസല്‍ കൊണ്േടാട്ടി, തോമസ് വഴിക്കടവ്, സാബു ഫിലിപ്പ്, റിയാദിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഷക്കീബ് കൊളക്കാടന്‍, പിഎംഎഫ് സൌദി കോഓര്‍ഡിനേറ്റര്‍ ജെ.കെ. കോഴിക്കോട്, സാമൂഹിക പ്രവര്‍ത്തകനും പിഎംഎഫ് ജിസിസി മേഖല കോ-ഓര്‍ഡിനേറ്ററുമായ ലത്തീഫ് തെച്ചി, ജബാര്‍ മഹാത്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു. അന്‍വര്‍ സാദത്ത് നന്ദി പറഞ്ഞു.