പ്രവാസി മലയാളി ഫെഡറേഷന്‍ ബഹറിന്‍ യൂണിറ്റ് നിലവില്‍ വന്നു
Friday, March 6, 2015 6:49 AM IST
സല്‍മാനിയ: പ്രവാസിമലയാളികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചാവിഷയമായി ലോകമെമ്പാടും വളര്‍ന്നു പന്തലിച്ച പ്രവാസി മലയാളി ഫെഡറേഷന്റെ ബഹറിന്‍ യൂണിറ്റ് നിലവില്‍ വന്നു.

സല്‍മാനിയയിലുള്ള ഗ്രീന്‍ കാപ്സിക്കം റസ്ററന്റില്‍ ഫെബ്രുവരി 27ന് (വെള്ളി) പ്രവാസി മലയാളി ഫെഡറേഷന്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൌണ്‍സില്‍ മേഖല ചെയര്‍മാന്‍ ജോര്‍ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണു യൂണിറ്റ് രൂപവത്കരണം നടന്നത്.

ജോണ്‍ ഫിലിപ്പ് (പ്രസിഡന്റ്), വേണു ഗോപാല്‍ (വൈസ് പ്രസിഡന്റ്), ടി.സി ജോണ്‍ (വൈസ് പ്രസിഡന്റ്), ഷിബു ചെറിയാന്‍ (ജനറല്‍ സെക്രട്ടറി), രാജന്‍ ഏബ്രഹാം (ജോ. സെക്രട്ടറി), മൂസാ ഹാജി (ട്രഷറര്‍), റിച്ചി മാത്യു (കമ്യൂണിറ്റി സര്‍വീസ്), അജിത് (പ്രോഗ്രാം കണ്‍വീനര്‍) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും അന്‍വര്‍ മലപ്പുറം, സന്തോഷ് ഡാനിയേല്‍, സുഭാഷ്, അന്‍വര്‍ കണ്ണൂര്‍, ജിജോ ജോര്‍ജ്, സുബൈര്‍ കണ്ണൂര്‍, ഫിറോസ്, മനു, അരുണ്‍ ജേക്കബ്, പവിത്രന്‍ നീലേശ്വരം എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി യോഗത്തിനു നേതൃത്വം നല്‍കി. സംഘടനയെപ്പറ്റിയും യോഗ നടപടികളെപ്പറ്റിയും വിശദീകരിക്കുകയും പുതുതായി രൂപം കൊണ്ട യൂണിറ്റിനും ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു.

ബഹറിന്‍ കേരളീയസമാജം പ്രസിഡന്റ് ജി.കെ. നായര്‍ നിലവിളക്കു തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഗള്‍ഫ് ജിസിസി ചെയര്‍മാന്‍ ജോര്‍ജ് മാത്യു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജോണ്‍ ഫിലിപ്പ് ഓഗസ്റില്‍ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളികൂട്ടായ്മയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു. സെക്രട്ടറി രാജന്‍ ഏബ്രഹാം കൃതജ്ഞത പറഞ്ഞു.

ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ളോബല്‍ ട്രഷറര്‍ പി.പി. ചെറിയാന്‍, ജിസിസി ഗള്‍ഫ് മേഖല കോഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി എന്നിവര്‍ പുതുതായി രൂപംകൊണ്ട യൂണിറ്റിനെയും ഭാരവാഹികളെയും അഭിനന്ദിച്ചു.