സൌദിയില്‍ വാഹനാപകടം: മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു
Friday, March 6, 2015 5:10 AM IST
ദമാം: അബഹ-ജിദ്ദ റോഡിലെ മജാരിദയില്‍ മലയാളികള്‍ സഞ്ചരിച്ച വാനും സൌദി സ്വദേശിയുടെ കാറും കൂട്ടിയിടിച്ച് മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. മലപ്പുറം വെളിമുക്ക് പാലക്കല്‍ പാറായികോയിപ്പറമ്പത്ത് അബ്ദുള്‍ ഖാദര്‍ (48) ആണ് മരിച്ച മലയാളി.

മാര്‍ച്ച് അഞ്ചിന് വൈകുന്നേരം നാലിനായിരുന്നു അപകടം. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. ഇരുപത് വര്‍ഷമായി അബ്ദുള്‍ ഖാദര്‍ സൌദിയില്‍ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സുരൈബാന്‍ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റ മലപ്പുറം ചോനാരി ഇടതൊയില്‍ ഹാരിസ് മജാരിദ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം