അറ്റ്ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ പുതിയ സബ് കമ്മിറ്റി നിലവില്‍ വന്നു
Friday, March 6, 2015 5:08 AM IST
അറ്റ്ലാന്റാ: അറ്റ്ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ കൈക്കാരന്മാര്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ ഡിസംബര്‍ മാസം നടന്ന പൊതുയോഗം തെരഞ്ഞടുത്തു. ഫെബ്രുവരി 22നു കൂടിയ ദേവാലയ പൊതുയോഗത്തില്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള സബ് കമ്മിറ്റിയേയും തെരഞ്ഞെടുക്കുകയുണ്ടായി. അക്കൌണ്ടന്റായി ബേബി പുതിയവീട്ടില്‍, ഓഡിറ്റേഴ്സായി ജോണി ഇല്ലിക്കാട്ടില്‍, ബീന വാഴക്കാല എന്നിവരും പി.ആര്‍.ഒ ആയി ഫാബിന്‍ വട്ടക്കുന്നത്തും ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇടവക വികാരി ഫാ. ജോസഫ് പുതുശേരി യോഗത്തില്‍ അധ്യക്ഷതവഹിച്ചു.

മാര്‍ച്ച് 6, 7, 8 തീയതികളില്‍ വര്‍ഷംതോറും നടക്കാറുള്ള വാര്‍ഷികധ്യാനം മയാമി ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപള്ളിയുടെ നേതൃത്വത്തില്‍ നടത്തുമെന്നു വികാരി ഫാ. ജോസഫ് പുതുശേരി അറിയിക്കുകയുണ്ടായി. കുട്ടികള്‍ക്കായി ബ്ര. മാത്യു ജോസഫ് (കല്‍ക്കട്ട മത്തച്ചന്‍) ക്ളാസുകള്‍ നയിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം