റജബ് കാര്‍ഗോ റിയാദില്‍ ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
Thursday, March 5, 2015 8:14 AM IST
റിയാദ്: ഗള്‍ഫ്നാടുകളില്‍ പ്രശസ്തരായ റജബ് കാര്‍ഗോയുടെ പുതിയ ഷോറൂം റിയാദിലെ ബത്ഹയില്‍ മാര്‍ച്ച് ആറിനു(വെള്ളി) വൈകുന്നേരം നാലിനു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നു മാനേജ്മെന്റ് അറിയിച്ചു.

വളരെ കുറഞ്ഞ സമയം കൊണ്ട് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും സാധനങ്ങള്‍ കാര്‍ഗോ അയയ്ക്കാന്‍ സാധിക്കുമെന്ന് റജബ് കാര്‍ഗോ ചെയര്‍മാന്‍ സാദ് അല്‍ റാഷിദ് അല്‍ സുബൈഹിയുടെ സാന്നിധ്യത്തില്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് സാദിഖ് അറിയിച്ചു.

റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ റിയാദ് ബ്രാഞ്ച് മാനേജര്‍ ഷാഫി, കുവൈറ്റ് റീജണല്‍ മാനേജര്‍ ബഷീര്‍ തെക്കേക്കടവ്, പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ബഷീര്‍ തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍