തൃശൂര്‍ സെന്റ് തോമസ് കോളജ് അലുമ്നിക്കു പുതിയ ഭാരവാഹികള്‍
Thursday, March 5, 2015 8:14 AM IST
അബുദാബി: സെന്റ് തോമസ് കോളജ് തൃശൂര്‍ അലുമ്നി യുഎഇ ചാപ്റ്ററിനു പുതിയ ഭാരവാഹികള്‍. അച്ചായന്‍സ് റസ്ററന്റ് ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി സന്തോഷ് വര്‍ഗീസ് (പ്രസിഡന്റ്), സംഗീത് പള്ളത്ത് (വൈസ് പ്രസിഡന്റ്), ബൈജു ജോസഫ് (ജനറല്‍ സെക്രട്ടറി), അനില്‍ കാരകട (ജോ. സെക്രട്ടറി), ജിബിന്‍ ഗബ്രിയേല്‍ (ട്രഷറര്‍) ഷിജോ ആലപ്പാട് (ജനറല്‍ കണ്‍വീനര്‍), മഹേഷ് പൌലോസ് (മീഡിയ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.