കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി
Thursday, March 5, 2015 6:07 AM IST
കുവൈറ്റ്: പത്തനംതിട്ട നാരങ്ങാനം സ്വദേശി അജി എം. ആനന്ദ് (43) കുവൈറ്റില്‍ ഹൃദയാഘാത്തെത്തുടര്‍ന്ന് നിര്യാതനായി. കുവൈറ്റിലെ അല്‍ഗാനിം കേറ്ററിംഗ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കണ്ടംകുളത്ത് പരേതനായ വിവേകാനന്ദന്റെയും സരസമ്മയുടെയും മകനാണ്. ഭാര്യ: രമ. മക്കള്‍: അമല്‍നാഥ്, അമലുനാഥ്.

മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്കു കൊണ്ടുപോയി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍