സാല്‍മിയ ഇസ്ലാഹി മദ്രസ പിടിഎ ഭാരവാഹികള്‍
Thursday, March 5, 2015 6:06 AM IST
സാല്‍മിയ: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സാല്‍മിയയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇസ്ലാഹി മദ്രസയുടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഗമം സംഘടിപ്പിച്ചു. പ്രസ്തുത സംഗമത്തില്‍ പുതിയ വര്‍ഷത്തേയ്ക്കുള്ള പിടിഎയും മാതൃസഭയും തെരഞ്ഞെടുത്തതായി സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അബ്ദുറഹ്മാന്‍ ഹാരിസ് കോഴിക്കോട് (പ്രസിഡന്റ്), സി.എസ്. ആഷിഖ് (വൈസ് പ്രസിഡന്റ്), സൈതലവി സുല്ലമി കാവനൂര്‍ (സെക്രട്ടറി) വിവിധ ഏരിയ കണ്‍വീനര്‍മാരായി മുഹമ്മദ് റാഫി, ഹംസകുട്ടി, നാസര്‍ ചാവക്കാട്, മുജീബ് റഹ്മാന്‍ ഏലംകുളം എന്നിവരെയും റഹന ടീച്ചര്‍ മാതൃസഭാ കണ്‍വീനറായും നബീല, നസീമ എന്നിവരെ ഏരിയ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. സെന്റര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനാഷ് ഷുക്കൂര്‍, വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. പിടിഎ പ്രസിഡന്റ് സാലിഹ് മുണ്ടയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സി.പി. അബ്ദുള്‍ അസീസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍