ലീഡ്സ് ടീന്‍സ് കൌണ്‍സലിംഗ് രണ്ടാം സെഷന്‍ മാര്‍ച്ച് ആറിന്
Thursday, March 5, 2015 6:05 AM IST
ജിദ്ദ: ജിദ്ദയിലെ വിവിധ പരിശീലനപരിപാടികള്‍ക്കു നേതൃത്വം നല്‍കുന്ന ലീഡ്സ്, കൌമാരക്കാരായ പ്രവാസി പെണ്‍കുട്ടികള്‍ നേരിടുന്ന പഠനപരവും സാമൂഹികവും മാനസികവുമായ വെല്ലുവിളികളെ തരണം ചെയ്ത്, ഉറച്ച മനസിന്റെ ഉടമകളായി മാറ്റാനും മികച്ച ജീവിതവിജയം നേടുവാനും ഉതകുന്ന രീതിയില്‍ വ്യക്തിത്വ വികസന പരിശീലനവും കൌണ്‍സിലിംഗും നല്‍കുന്നു.

ഫെബ്രുവരി 20 നടന്ന പരിപാടിയുടെ രണ്ടാം സെഷന്‍ മാര്‍ച്ച് ആറിന് (വെള്ളി) 8.30 മുതല്‍ 11.30 വരെ നടക്കും. കിംഗ് ഫൈസല്‍ ഹോസ്പിറ്റലിലെ സ്പെഷല്‍ ട്രെയിനര്‍, അസീന ഇര്‍ഷാദ് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍