പ്രവാസികള്‍ സോഷ്യല്‍മീഡിയകള്‍ പ്രയോജനപ്പെടുത്തണം: ഷാഫി പറമ്പില്‍ എംഎല്‍എ
Thursday, March 5, 2015 6:05 AM IST
ജിദ്ദ: ഒഐസിസിയുടെ പ്രവര്‍ത്തനം നാട്ടിലെ വാര്‍ഡ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുമായി ബന്ധപ്പെടുത്തികൊണ്ടും സഹകരിച്ചുകൊണ്ടും നടത്താനുള്ള ശ്രമം ഉണ്ടാവണമെന്നും അതിന്റെ ഫലമായി കമ്മിറ്റികളിലെ ജീവകാരുണ്യ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അര്‍ഹരിലും ആവശ്യക്കാര്‍ക്കും എത്തിച്ചേരുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഒഐസിസി വെസ്റേണ്‍ റീജണല്‍ കമ്മിറ്റിയുടെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ശൈലികളും മേഖലകളും കണ്െടത്തി പ്രവര്‍ത്തനം നടത്തണമെന്നും അതിനു സോഷ്യല്‍ മീഡിയകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഭാരവാഹികളും നിര്‍വാഹകസമിതി അംഗങ്ങളും ജില്ലാ, ഏരിയ പ്രസിഡന്റുമാരും പങ്കെടുത്തു. ഭാരവാഹികളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഷാഫി പറമ്പില്‍ വിശദമായ മറുപടി നല്‍കി.

പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. കെ.എം. ഷരീഫ് കുഞ്ഞ്, പാപ്പെറ്റ കുഞ്ഞി മുഹമ്മദ്, സാക്കിര്‍ ഹുസൈന്‍ എടവണ്ണ, ജോഷി വര്‍ഗീസ്, ഷറഫുദ്ദീന്‍ കായംകുളം, ഷുക്കൂര്‍ വക്കം എന്നിവര്‍ പ്രസംഗിച്ചു. രാജശേഖരന്‍ അഞ്ചല്‍ സ്വാഗതവും നൌഷാദ് അടൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍