തറവാടിനു പുതിയ ചുമതലക്കാര്‍
Wednesday, March 4, 2015 8:05 AM IST
റിയാദ്: പ്രമുഖ കുടുംബ കൂട്ടായ്മയായ തറവാട് അതിന്റെ 2015-2016 ലേക്കുള്ള കാര്യ നിര്‍വാഹകസമിതിയെ തെരഞ്ഞെടുത്തു. വാരാന്ത്യങ്ങളില്‍ അംഗങ്ങള്‍ ആഴ്ചതോറും സംഗമിക്കുന്ന നസീമിലെ കളിവീട്ടില്‍വച്ചാണു വാര്‍ഷിക പൊതുയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി പ്രമോദ് ചിറ്റാര്‍ (കാരണവര്‍), വേണുഗോപാല്‍ (കാര്യദര്‍ശി) എന്നിവരാണു പുതിയ ഭാരവാഹികള്‍. നിലവിലെ ഭാരവാഹികളായ പ്രശാന്ത് കൂലാട്ട് (ഖജാന്‍ജി), ശ്രീജിത് ഗോപിനാഥ് (കലാകായികദര്‍ശി), ശ്രീകുമാര്‍ (പൊതു സമ്പര്‍ക്കദര്‍ശി) എന്നിവര്‍ തുടരും.

അനില്‍കുമാര്‍ ചെത്തിക്കാട്, നാരായണന്‍ കുട്ടി എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ഏപ്രില്‍ 12ന് നടക്കുന്ന തറവാടിന്റെ വാര്‍ഷിക പരിപാടിയായ സര്‍ഗനിശയ്ക്കുള്ള പ്രോഗ്രാം കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. കാരണവര്‍ ക്യഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജയപ്രകാശ് സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍