ഉദയനഗര്‍ സെന്റ് ജൂഡ് പബ്ളിക് സ്കൂള്‍ വാര്‍ഷികം നടത്തി
Wednesday, March 4, 2015 7:51 AM IST
ബംഗളൂരു: ഉദയനഗര്‍ സെന്റ് ജൂഡ് പബ്ളിക് സ്കൂളിന്റെ ഒന്നാം വാര്‍ഷികം ഫെബ്രുവരി 21 നു നടത്തി. ഉദ്ഘാടനചടങ്ങില്‍ ക്രൈസ്റ് യൂണിവേഴ്സിറ്റി പ്രഫസര്‍ ഫാ. അരുണ്‍ ചുള്ളി അധ്യക്ഷത വഹിച്ചു. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. എം.എ. സെബാസ്റ്റ്യന്‍, സെന്റ് ജോസഫ് കോളജ് റിട്ട. പ്രഫസര്‍ ബി.ജെ. മാത്യൂസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മാനേജര്‍ റവ.ഡോ. ജോഷി പാറാംതോട്ട് സ്കൂളിന്റെ ഭാവി വികസനപരിപാടികളെക്കുറിച്ചു സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.