സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് രജിസ്ട്രേഷന്‍
Wednesday, March 4, 2015 7:50 AM IST
ബംഗളൂരു: ബംഗളൂരു മള്‍ട്ടി പര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും ബാബുസാപാളയ സെന്റ് ജോസഫ് ചര്‍ച്ച് ചാരിറ്റബിള്‍ ട്രസ്റിന്റെയും ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു. ക്യാമ്പ് വികാരി ഫാ. സജി ചൂരപ്പുഴ ഉദ്ഘാടനം ചെയ്തു. നൂറോളം പേര്‍ ക്യാമ്പിലെത്തി അപേക്ഷ നല്കി. സര്‍ക്കാരിന്റെ ഇതര പദ്ധതികള്‍ക്ക് 60 വയസിനു മുകളിലുള്ളവര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് ആവശ്യമാണ്.