നോര്‍ത്ത്ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക്ഓഫിന് ആവേശകരമായ പിന്തുണ
Wednesday, March 4, 2015 6:49 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ എലന്‍വില്ലിലെ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് വന്‍ വിജയമായി.

ന്യൂയോര്‍ക്ക് പോര്‍ട്ട്ചെസ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന കിക്ക് ഓഫില്‍ ഇരുപതില്‍പ്പരം കുടുംബങ്ങള്‍ കോണ്‍ഫറന്‍സിലേക്കു രജിസ്റര്‍ ചെയ്തു.

ആദ്യ രജിസ്ട്രേഷന്‍ ഇടവക വികാരി ഫാ. ജോര്‍ജ് കോശി, കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോളി തോമസിനു കൈമാറി. തുടര്‍ന്ന് അനില്‍ ചെറിയാന്‍, എം.വി. ഏബ്രഹാം തുടങ്ങിയവര്‍ തങ്ങളുടെ രജിസ്ട്രേഷന്‍ ഫോം, കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ സാറാ രാജനെ ഏല്‍പ്പിച്ചു. തുടര്‍ന്നു നടന്ന സുവനീര്‍ കിക്ക് ഓഫില്‍ ഗോള്‍ഡ് സ്പോണ്‍സര്‍ തോമസ് കോശി തന്റെ കോംപ്ളിമെന്റ്സ് സുവനീര്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പിനു നല്‍കി.

രജിസ്ട്രേഷനിലേക്കും സുവനീറിലേക്കും വികാരി ഫാ. ജോര്‍ജ് കോശി, മുന്‍ കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോര്‍ജ് ഫിലിപ്പ്, സുവനീയര്‍ കമ്മിറ്റി അംഗം എബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ ആവേശകരമായ പിന്തുണയാണു കോണ്‍ഫറന്‍സ് കമ്മിറ്റിക്ക് നല്‍കുന്നത്.

രജിസ്ട്രേഷനോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ഫാ. ജോര്‍ജ് കോശി കോണ്‍ഫറന്‍സിനും സുവനീറിനും ഭാവുകങ്ങള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോളി തോമസ്, സുവനീയര്‍ ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി അംഗം എബി കുര്യാക്കോസ്, മുന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടവക സെക്രട്ടറി കുരൂര്‍ രാജന്‍, സെക്രട്ടറി എം.വി. ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കിയ സമ്മേളനത്തില്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗം പോള്‍ കറുകപ്പള്ളില്‍, രജിസ്ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാറാ രാജന്‍, കോണ്‍ഫറന്‍സ് ജോ. ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, കോണ്‍ഫറന്‍സ് പ്രോസെഷന്‍ കോഓര്‍ഡിനേറ്റര്‍ സജി എം. പോത്തന്‍, കൊച്ചുമ്മന്‍ ജേക്കബ്, തോമസ് കോശി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. എബി പോള്‍ വീഡിയോ ആന്‍ഡ് ഫോട്ടോഗ്രഫിക്കു നേതൃത്വം നല്‍കി.

മാര്‍ച്ച് എട്ടിന് (ഞായര്‍) നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയ മാര്‍ നിക്കോളോവോസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഫിലാഡല്‍ഫിയ ഏരിയയുടെ രജിസ്ട്രേഷന്‍ കിക്ക് ഓഫ്, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി (1009 ഡിൃൌവ അ്ല) ഫിലാഡല്‍ഫിയയില്‍ നടക്കും.

വിവരങ്ങള്‍ക്ക്: ഫാ. വിജയ് തോമസ്: 732 766 3121, ഡോ. ജോളി തോമസ്: 908 499 3524, തോമസ് ജോര്‍ജ് 516 375 7671, ഫിലിപ്പോസ് ഫിലിപ്പ് 845 642 2060.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍