കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്നതില്‍ ഒളി അജന്‍ഡ: പ്രവാസി റൌദ യൂണിറ്റ്
Wednesday, March 4, 2015 6:46 AM IST
ജിദ്ദ: കോഴിക്കോട് വിമാനത്താവളം റണ്‍വേ വികസനം എന്ന പേരില്‍ ദീര്‍ഘകാലം അടച്ചിടുന്നതില്‍ ഗൂഢാലോചനയുള്ളതായി പ്രവാസി സാംസ്കാരികവേദി റൌദ യൂണിറ്റ് പ്രമേയത്തിലൂടെ ആരോപിച്ചു.

കേരള സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും മൌനം എതിര്‍ക്കപ്പെടേണ്ടതാണെന്നും ഈ നീക്കത്തെ മുഴുവന്‍ പ്രവാസികളും ഒന്നിച്ചു നേരിടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രവാസി ഹംറ മേഖലാ പ്രസിഡന്റ് സുവീഷ് വടകര, സെക്രട്ടറി സലീം എടയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. റൌദ യൂണിറ്റ് പ്രസിഡന്റ് റഫീഖ് മാള അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയംഗം നിസാര്‍ ഇരിട്ടി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍