വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി കിഴക്കന്‍ മേഖല കാമ്പയി}ു ദമാമില്‍ തുടക്കമായി
Wednesday, March 4, 2015 6:45 AM IST
ദമാം: ഇസ്ലാമിക പ്രചാരണ പ്രബോധന രംഗത്തു ദേശീയ തലത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചുവരുന്ന വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി കിഴക്കന്‍ മേഖല ഇസ്ലാഹി സെന്ററുകള്‍ സംയുക്തമായി പ്രഖ്യാപിച്ച കാമ്പയി}ു ദമാമില്‍ തുടക്കമായി. 'ഇസ്ലാം തീവ്രതയ്ക്കെതിരില്‍' എന്ന ശീര്‍ഷകത്തിലുള്ള കാമ്പയിന്റെ ഉദ്ഘാടനം മാര്‍ച്ച് ആറി}ു(വെള്ളി) വൈകുന്നേരം 8.30}ു നടക്കുമെന്ന് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

രാത്രി 8.30}ു ദമാം ഗവര്‍ണര്‍ ഹൌസിനു സമീപമുള്ള ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ എംഎസ്എം സംസ്ഥാന പ്രസിഡന്റ് ത്വല്ഹത്ത് സ്വലാഹി മുഖ്യാതിഥിയാകും.

സകല തീവ്ര നടപടികളെയും നിഷ്കരുണം ചെറുക്കുന്ന ഇസ്ലാം നിര്‍ബന്ധ
മതപരിവര്‍ത്തനം എന്ന പദ്ധതിയെ ശക്തമായി ഏതിര്‍ക്കുന്നു. മതത്തില്‍ അടിസ്ഥാന രഹിതമായി തീവ്രത പുലര്‍ത്തുവര്‍ക്ക് ഒരിക്കലും ഇതിന്റെ ചിട്ടവട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാന്യമായി സമൂഹത്തില്‍ കഴിയാനാവില്ല. അവര്‍ സ്വയം അധഃപതിക്കുകയും നശിക്കുകയും ചെയ്യുക എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്.
പ്രവാസികളായ സ്ത്രീ പുരുഷന്മാരിലും കുട്ടികളിലും മതബോധം
ഊട്ടിയുറപ്പിച്ച് ധാര്‍മികബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന
ലക്ഷ്യത്തിലാണ് സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മതകാര്യ വകുപ്പിന് കീഴിലുള്ള ഇസ്ലാമിക് സെന്ററുകളും ഇന്ത്യന്‍ സമൂഹത്തിനുവേണ്ടിയുള്ള ഇസ്ലാഹി സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നത്. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയില്‍, ഇത്തരം സംവിധാനങ്ങള്‍ പ്രവാസികള്‍ക്കായി ഒരുക്കുന്ന വൈജ്ഞാനിക വിരുന്നുകളെ പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ തയാറാകണമെന്നും ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ ഓര്‍മപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 8.30}ു നടക്കുന്ന സമ്മേളനത്തില്‍ ദമാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ അബ്ദുള്‍ ജബാര്‍ അബ്ദുള്ള മദീനി മുഖ്യ പ്രഭാഷണം നടത്തും.

കേരളത്തില്‍നിന്നു യുവ പ്രബോധകരും പ്രഭാഷകരുമായ മുജാഹിദ് ബാലുശേരി, ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി, ഷിഹാബ് സലഫി എടക്കര, പ്രമുഖ കരിയര്‍ വിദഗ്ദനും കൌണ്‍സിലറുമായ ഡോ. സഅദ് എന്നിവര്‍ കാമ്പയിന്റെ ഭാഗമായുള്ള വിവിധ പരിപാടികളില്‍ സംബന്ധിക്കും. ഇതിന്റെ ഭാഗമായി പ്രഫഷണല്‍ വിദ്യാര്‍ഥി

സമ്മേളനം,വനിതാ സംഗമം, വിവിധ വൈജ്ഞാനിക മത്സരങ്ങള്‍, പഠന ക്ളാസുകള്‍, ആദര്‍ശസംവാദം, സിഡി പുസ്തക വിതരണം തുടങ്ങിയവയും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൈതയില്‍ ഇമ്പിച്ചിക്കോയ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, യൂസ്വഫ് സ്വാഹിബ് നദവി ഓച്ചിറ ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഉപദേശക സമിതിയംഗം, മുഹമ്മദലി പുലാശേരി ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധക വിഭാഗം കണ്‍വീനര്‍, അബ്ദുള്‍ അസീസ്, ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ട്രഷറര്‍, സിറാജ് ആലുവ മാധ്യമ വിഭാഗം കണ്‍വീനര്‍, അല്‍കോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ഹാഫിസ് ഇഖ്ബാല്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം