ജിദ്ദയില്‍ തീപ്പൊള്ളലേറ്റു മലപ്പുറം സ്വദേശി മരിച്ചു
Wednesday, March 4, 2015 6:44 AM IST
ജിദ്ദ: തീപ്പൊള്ളലേറ്റതിനെത്തുടര്‍ന്ന് ജിദ്ദാ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം പുഴക്കാട്ടിരി കട്ടിലശേരി ചക്കച്ചന്‍ അബ്ദുറസാഖ് (46) തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.

താമസസ്ഥലത്തു ചായ ഉണ്ടാക്കുന്നതിനിടെയാണ് ഏഴു ദിവസം മുമ്പ് തീപ്പൊള്ളലേറ്റത്. ഗ്യാസ് അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ തീ പടരുകയായിരുന്നുവത്രേ. 20 വര്‍ഷത്തോളമായി ജിദ്ദയിലുള്ള റസാഖ് ശാറ സിത്തീനിലെ ബേക്കറിയിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഭാര്യ: ഹസീന. മക്കള്‍: ഹൈഫ റിന്‍ഷ, മുഹമ്മദജ് റിഷാദ്, റിസ ഫാത്തിമ. മൃതദേഹം ഇന്നു ജിദ്ദയില്‍ മറവ് ചെയ്യുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍