ടിഎംഡബ്ള്യുഎ ബാഡ്മിന്റ്ണ്‍ ടൂര്‍ണമെന്റ്: റിജാസ് അസൈന്‍-ഇര്‍ഷാദ് മുഹമ്മദ് സഖ്യവും അന്‍വര്‍ സാദത്ത്-അര്‍ഷാന്‍ മുഹമ്മദ് സഖ്യവും ജേതാക്ക
Wednesday, March 4, 2015 6:44 AM IST
ജിദ്ദ: തലശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബ്ള്യുഎ) നടത്തിയ നാലാമത് ബാഡ്മിന്റ്ണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി.

ഫെബ്രുവരി 19, 20, 25 തീയതികളിലായി നടന്ന ലീഗ് മത്സരങ്ങളില്‍ 18 ടീമുകള്‍ മാറ്റുരച്ചു. 26, 27 തീയതികളില്‍നടന്ന വാശിയേറിയ എ, ബി ഗ്രൂപ്പ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കാണാന്‍ ജിദ്ദയിലെ ഷട്ടില്‍ പ്രേമികള്‍ മഖാസിദ് സ്കൂളില്‍ സജ്ജമാക്കിയ കോര്‍ട്ടില്‍ എത്തിച്ചേര്‍ന്നിരിന്നു.

ഗ്രൂപ്പ് ബി യില്‍ നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ ആദ്യത്തെ മത്സരത്തില്‍ സമീര്‍ എന്‍.വി.-സൈനുല്‍ ആബിദ് സഖ്യത്തെ തോല്‍പ്പിച്ച് മുഹമ്മദ് ജസീം- നസീം മൂസ സഖ്യം ഫൈനലില്‍ ഇടം നേടിയപ്പോള്‍, രണ്ടാമത്തെ സെമിയില്‍ അനസ് ഇടിക്കിലകത്ത്-അര്‍ഷദ് അച്ചാരത്ത് സഖ്യത്തെ തോല്‍പ്പിച്ച് വി.പി. അന്‍വര്‍ സാദത്ത് - അര്‍ഷാന്‍ മുഹമ്മദ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു.

ഗ്രൂപ്പ് എ യില്‍ നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ മുഹമ്മദ് താലിഷ്-ഇ.പി. റിയാസ് സഖ്യത്തെ തോല്‍പ്പിച്ച് റിജാസ് അസൈന്‍-ഇര്‍ഷാദ് മുഹമ്മദ് സഖ്യവും കെ.എം. സംഷീര്‍-മുഹമ്മദ് റഫ്സാദ് സഖ്യത്തെ തോല്‍പ്പിച്ച് ദാഫിസ് അബൂട്ടി - മുഹമ്മദ് അഫ്നാസ് സഖ്യവും ഫൈനലില്‍ പ്രവേശിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗ്രൂപ്പ് ബി ഫൈനലില്‍ മുഹമ്മദ് ജസീം - നസീം മൂസ സഖ്യത്തെ തകര്‍ത്ത് അന്‍വര്‍ വി.പി. സാദത്ത് - അര്‍ഷാന്‍ മുഹമ്മദ് സഖ്യം കിരീടം നേടി (സ്കോര്‍: 17-16, 9-15, 17-16). ഗ്രൂപ്പ് എ ഫൈനലില്‍ ദാഫിസ് അബൂട്ടി -മുഹമ്മദ് അഫ്നാസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് റിജാസ് അസൈന്‍-ഇര്‍ഷാദ് മുഹമ്മദ് സഖ്യം ചാമ്പ്യന്മാരായി (സ്കോര്‍: 15-11, 15-11).

'ഗെസ് ആന്‍ഡ് വിന്‍' പ്രവചനമത്സരത്തില്‍ ഷംഷീര്‍ ഓലിയാട്ട്, റിജാസ് എന്നിവര്‍ വിജയികളായി. നല്ല പിന്തുണയ്ക്കുള്ള അവാര്‍ഡുകള്‍ക്ക് വി.പി. യൂനുസ്, പി.എ. മമ്മൂട്ടി എന്നിവര്‍ അര്‍ഹരായി. പങ്കെടുത്ത മുഴുവന്‍ കളിക്കാര്‍ക്കും പ്രശംസാപത്രവും പാരിതോഷികവും ലഭിച്ചു. കൂടാതെ കാണികള്‍ക്കും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ ലഭിച്ചു.

ടിഎംഡബ്ളുഎ പ്രസിഡന്റ് വി.പി. സലിം അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങില്‍ അബ്ദുള്‍ അസീസ് അന്‍വര്‍ ഖിറാഅത്ത് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ മുഹമ്മദ് അനീസ് സ്വാഗതവും ഇവന്റ്് ടീം ലീഡര്‍ കെ.എം. സംഷീര്‍ നന്ദിയും പറഞ്ഞു. വി.പി. അബ്ദുള്‍ രാസിഖ്, സൈനുല്‍ ആബിദ്, സിയാദ് കിടാരാന്‍, മുഹമ്മദ് നഷ്രിഫ് എന്നിവരുടെ പിന്തുണയോടെ സ്പോര്‍ട്സ് ഹെഡ് സിറാജ് വാഴപ്പൊയില്‍ ടൂര്‍ണമെന്റി}ു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍