നൈനാന്‍ കോശിയുടെ വേര്‍പാടില്‍ കല കുവൈറ്റ് അനുശോചിച്ചു
Wednesday, March 4, 2015 6:43 AM IST
കുവൈറ്റ് സിറ്റി: പ്രശസ്ത നയതന്ത്ര വിദഗ്ധനും ഇടതുപക്ഷ സഹായാത്രികനുമായിരുന്ന പ്രഫ. നൈനാന്‍ കോശിയുടെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു. ദൈവശാസ്ത്ര ചിന്തകളും മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രവും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പണ്ഡിതനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടുവഴി നഷ്ട്ടമായിരിക്കുന്നത് എന്നും കല അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

സാര്‍വദേശീയ കാര്യങ്ങളില്‍ അഗാധമായ പാണ്ഡിത്യം കൈമുതലായിരുന്ന നൈനാന്‍കോശിയുടെ അഭിപ്രായങ്ങള്‍ക്കു കേരളീയ സമൂഹം എന്നും കാതോര്‍ത്തിരുന്നു. കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു അദ്ദേഹം. നൈനാന്‍കോശിയുടെ നിര്യാണത്തില്‍ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്തും ജനറല്‍സെക്രട്ടറി സജി തോമസ് മാത്യുവും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍