തുവൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
Wednesday, March 4, 2015 6:41 AM IST
ജിദ്ദ: മലപ്പുറം ജില്ലയിലെ തുവൂര്‍ പഞ്ചായത്ത് നിവാസികളുടെ പൊതു കൂട്ടാഴ്മയായ തുവൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ (തവ) ജിദ്ദ ചാപ്റ്റര്‍ മൂന്നാം വാര്‍ഷികവും ജനറല്‍ ബോഡി മീറ്റിംഗും സംഘടിപ്പിച്ചു.

ഷറഫിയ ഇംപാല ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രശസ്ത എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. നാട്ടിലേക്കുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പംതന്നെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനും തിരിച്ചുപോവുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ക്കു രൂപം നല്‍കാനും പ്രവാസി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്െടന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന അബ്ദുള്‍ മജീദ് തെക്കുംപുറത്തിനുള്ള ഉപഹാരം വൈസ് പ്രസിഡന്റ് അക്ബര്‍ അലി പാറമ്മല്‍ കൈമാറി. ഡോ. അബ്ദുള്‍ ഖാദര്‍, ബഷീര്‍ ചൂരകുത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഉമര്‍ പറമ്പൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍ മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുള്‍ കബീര്‍ സ്വാഗതവും സമീര്‍ കോര്‍മത്ത് നന്ദിയും പറഞ്ഞു.

അസോസിയേഷന്റെ പുതിയ കമ്മിറ്റിക്കുവേണ്ടിയുള്ള എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. ഡോ. അബ്ദുള്‍ ഖാദര്‍, ഫൈസല്‍ തെച്ചിയോടന്‍, തെക്കേതില്‍ അബ്ദുള്‍ നാസര്‍ എന്നിവര്‍ തെരഞ്ഞെടുപ്പി}ു നേതൃത്വം നല്‍കി.

തുടര്‍ന്നുനടന്ന ഗാനമേളയില്‍ വി.പി. ജഷീര്‍, ഷിഫ മഹമൂദ്, ആശ ഷിജു, മുസമ്മില്‍, സൈഫുള്ള തെക്കുംപുറം, ചന്തു മാസ്റര്‍ കരുവാരകുണ്ട്, സാദിഖലി പായിപ്പുല്ല്, മന്‍സൂര്‍ വയനാട്, കുഞ്ഞാപ്പു കരുവാരക്കുണ്ട്, നിയ സാദിഖ്, ഇശല്‍ സമീര്‍, ഷിമ മുബാറക് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അക്ബര്‍ അലി പാറമ്മല്‍ അവതാരകനായിരുന്നു. ഡോ. അബ്ദുള്‍ ഖാദര്‍, തെക്കേതില്‍ അബ്ദുള്‍ നാസര്‍, എ.പി. അബ്ദുള്‍ കബീര്‍, ഷമീര്‍ കളത്തില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷാനവാസ്, ഹംസ പായിപ്പുല്ല്, മുബാറക് ആലത്തൂര്‍, നൂറുല്‍ അമീന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍