ന്യൂയോര്‍ക്ക് സെന്റ് സ്റീഫന്‍ ഇടവകയില്‍ കുടുംബ നവീകരണ ധ്യാനം
Wednesday, March 4, 2015 6:39 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് സ്റീഫന്‍ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ മാര്‍ച്ച് 20, 21, 22 (വെള്ളി, ശനി. ഞായര്‍) തീയതികളില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

പ്രശസ്ത വചനപ്രഘോഷകനായ ഫാ. അലക്സ് വാളാപറമ്പില്‍ ഒഎഫ്എം ആണു ധ്യാനത്തി}ു നേതൃത്വം നല്‍കുന്നത്.

20}ു(വെള്ളി) വൈകുന്നേരം ആറിനും 21}ു (ശനി) രാവിലെ 10നും ഞായര്‍ രാവിലെ ഒമ്പതി}ാരംഭിച്ച് വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

ധ്യാനത്തോടനുബന്ധിച്ചു കുട്ടികള്‍ക്കു പ്രത്യേക ക്ളാസ് സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി ഫാ. ജോസ് തറയ്ക്കല്‍ (വികാരി), ജയിംസ് നികര്‍ത്തിന്‍, ഏബ്രഹാം നെടുംതൊട്ടിയില്‍, ജോസഫ് വട്ടക്കളം.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ