ഹൂസ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ നോമ്പുകാല ധ്യാനം
Wednesday, March 4, 2015 4:02 AM IST
ഹൂസ്റണ്‍ : കെയ്റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബ നവീകരണ ഇടവക ധ്യാനം ഹൂസ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 5,6,7,8 (വ്യാഴം- ഞായര്‍) തീയതികളില്‍ നടക്കും.

കുടുംബനവീകരണത്തിനും വ്യക്തിനവീകരണത്തിനും പ്രാധാന്യം നല്‍കിയാണു പെസഹാ നോമ്പുകാല ധ്യാനം. പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, ബ്രദര്‍. റജി കൊട്ടാരം, ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ഗായകനും കീബോര്‍ഡ് പ്ളെയറുമാമായ ബ്ര. വി.ഡി. രാജു എന്നിവരാണു കെയ്റോസ് ടീമില്‍ ആത്മീയ വര്‍ഷമൊരുക്കുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം വചന ശുശ്രൂഷയ്ക്കും ആത്മീയ കൌണ്‍സിലിംഗിനും നേതൃത്വം നല്‍കും. പീറ്റര്‍ ചേരാനല്ലൂരാണു മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്. അററൃല: 6400 ണ. എൌൂൌമ ഉൃശ്ല, ങശീൌൃശ ഇശ്യേ, ഠത 77489.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍