കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സെമിനാര്‍ മാര്‍ച്ച് അഞ്ചിന്
Tuesday, March 3, 2015 7:59 AM IST
ജിദ്ദ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വെര്‍ഷന്‍ 2015 കാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രവാസി സെമിനാര്‍ മാര്‍ച്ച് അഞ്ചിന് (വ്യാഴം) രാത്രി എട്ടിന് ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ ജിദ്ദയിലെ രാഷ്ട്രീയ, മത, സാംസ്കാരിക, മീഡിയ രംഗത്തെ മുഴുവന്‍ സംഘടനാ ഭാരവാഹികളും പങ്കെടുക്കുമെന്ന് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് 10 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനും ധര്‍ണക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തപ്പെടുന്ന സെമിനാറില്‍ 'പ്രവാസി യാത്രാ പ്രശ്നങ്ങളും പരിഹാര സാധ്യതകളും' എന്ന വിഷയത്തിലാണ് ചര്‍ച്ച.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍