ജിദ്ദ: കാലത്തെയും സമൂഹത്തെയും വായിക്കുന്നതിലും അറിയുന്നതിലും പിഴവു സംഭവിക്കുമ്പോഴാണ് സമൂഹത്തില്‍ പ്രശ്നങ്ങളുടെ കാര്മേഘങ്ങളുണ്ടാകുന്നതെന്നും മത, സാമൂഹ്യ സംഘടനകള്‍ സമൂഹ മനസറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണമെന്നും മക്കയില്‍ ചേര്‍ന്ന സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൌണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു.
കുടിലുകളും ഗ്രാമങ്ങളും വിട്ട് ഹൈടെക് രൂപം പ്രാപിച്ച അന്ധവിശ്വാസങ്ങളും ആത്മീയ ചൂഷണവും ഇന്നു നഗരങ്ങളിലും രമ്യഹര്‍മ്മങ്ങളിലും എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് തിരിച്ചറിയണം. ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മത സാമൂഹ്യ സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും കൌണ്‍സില്‍ ആവശ്യപ്പെട്ടു.
ഐഎസ്എം (മര്‍ക്കസുദ്ദ അവ) സംസ്ഥാന സെക്രട്ടറി ഇജാസ് അഹമ്മദ് കോഴിക്കോട് കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു. അടുത്ത ആറു മാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് കൌണ്‍സില്‍ രൂപം നല്കി.
വിവിധ ഇസ്ലാഹി സെന്ററുകളെ പ്രതിനിധീകരിച്ച് അബ്ദുള്‍ ഗഫൂര്‍ വളപ്പന്‍ (ജിദ്ദ), ഷബീര്‍ അന്‍സാരി (മക്ക), അയൂബ് ഒറ്റപ്പാലം (മദീന), ഹബീബ് പാലത്തിങ്ങല്‍ (ജുബൈല്‍), വി. സാലിഷ് (അല്‍ഖോബാര്‍), സാജിദ് കൊച്ചി (റിയാദ്), ഷബീര്‍ വെള്ളാടത്ത് (ദമാം), സുല്‍ഫികര്‍ (ബുറൈദ), അതാഉള്ള (റിയാദുല്‍ ഖുബ്റ), ഇബ്റാഹിം തലപ്പാടി (അല്‍ അഹ്സ), അബ്ദുള്‍ വഹാബ് (യാമ്പു) ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദലി ചുണ്ടക്കാടന്‍ സൈനുല്‍ ആബിദീന്‍, അസൈനാര്‍ അങ്ങാടിപ്പുറം, ഷറഫുദ്ദീന് കടലുണ്ടി, സലാഹ് കാരാടന്‍, മന്‍സൂര്‍ കെ.സി, റഷീദ് ഒളവണ്ണ, അബ്ദുറഹീം ഫാറൂഖി, അബ്ദുസലാം ബുറൈദ, ഡോ. അബൂബക്കര്‍ സിദ്ധീഖ്, ഷമീര്‍ സ്വലാഹി, ഇബ്രാഹിം വാബില്‍, അബ്ദുറഹ്മാന് മഞ്ചേരി പ്രസംഗിച്ചു. പ്രസിഡന്റ് കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. എം.ടി. മനാഫ് മാസ്റര്‍ സ്വാഗതവും ഖാസിം മദനി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍