ജീവയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, March 3, 2015 7:56 AM IST
ജിദ്ദ: വഴിക്കടവ് മേഖല പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷറഫിയ റോളക്സ് റസ്ററന്റില്‍ നടന്ന പരിപാടിയില്‍ റഷീദ് വരിക്കൊദന്‍ അധ്യക്ഷത വഹിച്ചു ഭാവിപ്രവര്‍ത്തനങ്ങള്‍ സജ്ജീവമാക്കാന്‍ തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി റഷീദ് വരിക്കൊദന്‍ (പ്രസിഡന്റ്), ഫിറോസ് വള്ളിക്കട്ട (ജനറല്‍ സെക്രട്ടറി), ഷാജി കോഴിക്കോട് (ട്രഷറര്‍), സുബൈര്‍ വട്ടോളി, യുസുഫ് മരുത, നുസ്രത്ത് അലി കാരക്കോട് (വൈസ് പ്രസിഡന്റുമാര്‍), സമീര്‍ കുഞ്ഞാപ്പുട്ടി, സുലൈമാന്‍ മരുത, റഷീദലി മലമൂളി (ജോ. സെക്രട്ടറിമാര്‍), എം.കെ. സൌദ് മുഖ്യ രക്ഷാധികാരിയും നാസറിനെ രക്ഷാധികാരിയുമായി തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍