പിഎംഎഫ് ധനസഹായം നല്‍കി
Tuesday, March 3, 2015 7:53 AM IST
റിയാദ്: മലപ്പുറം പരപ്പനങ്ങാടി പരേതനായ പുലാമന്തോള്‍ കുഞ്ഞിമുഹമ്മദിന്റെ വൃക്കരോഗിയായ മകന്‍ ശുഐബിന് പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) റിയാദ് ഘടകം ധനസഹായം നല്‍കി.

തുക റഷീദ് പുനൂരിന് പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്‍ കൈമാറി. യോഗത്തില്‍ ജീവകാരുണ്യ കണ്‍വീനര്‍ ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി സലിം വട്ടപ്പാറ, റഫീഖ് ഹസന്‍ വെട്ടത്തൂര്‍, ഹരികൃഷ്ണന്‍, സദഖത്ത് കൈഫി, റസാഖ് മഞ്ചേരി, ഫൈസല്‍ കൊണ്േടാട്ടി, തോമസ് വഴിക്കടവ്, സാബു ഫിലിപ്പ്, ജെ.കെ കോഴിക്കോട്, ലത്തീഫ് തെച്ചി, അബ്ദുള്‍ ജബാര്‍ എന്നിവര്‍ പങ്കെടുത്തു. അന്‍വര്‍ സാദത്ത് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍