വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ അനുവല്‍ റിട്രീറ്റ് മാര്‍ച്ച് ഏഴിന്
Tuesday, March 3, 2015 7:51 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ആനുവല്‍ റിട്രീറ്റ് മാര്‍ച്ച് ഏഴിന് (ശനി) രാവിലെ ഒമ്പതിന് ആരംഭിക്കും.

യോങ്കേഴ്സിലെ നൂറ് അണ്ടര്‍ഹില്‍ സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ നടക്കുന്ന വാര്‍ഷിക ധ്യാനത്തിന് ഫാ. ബോബി പീറ്റര്‍, ഫാ. വിജയ് തോമസ്, ഫാ. ദിലീപ് ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള ധ്യാനത്തിന് ഫാ. വിജയ് തോമസ് നയിക്കും. തുടര്‍ന്ന് 12ന് ഉച്ചനമസ്കാരവും കുമ്പസാരം എന്നിവ നടക്കും.

വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത് ആണ്ടു കുമ്പസാരം നടത്തുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ദിലീപ് ചെറിയാന്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഏലിയാമ്മ ഇട്ടന്‍പിള്ള (സെക്രട്ടറി) 845 671 2023, ഷൈന്‍ ജോര്‍ജ് (ട്രഷറര്‍) 914 483 9540, മാത്യു കെ. രാജന്‍ (കണ്‍വീനര്‍) 914 482 7543, ഷാജി ചാക്കോ 914 309 1554.

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്