നവയുഗം അമാംമ്ര യൂണിറ്റ് യാത്രയയപ്പു നല്‍കി
Tuesday, March 3, 2015 7:51 AM IST
ദമാം: 33 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന നവയുഗം സാംസ്കാരിക വേദി ദമാം അമാംമ്ര യൂണിറ്റ് അംഗം വര്‍ക്കല കിഴക്കേപ്പുറം സ്വദേശി രാധാകൃഷ്ണന് കുഞ്ഞന്‍ ആചാരി (മണി) നവയുഗം അമാംമ്ര യൂണിറ്റ് യാത്രയയപ്പു നല്‍കി. യൂണിറ്റ് പ്രസിഡന്റ് ടി.കെ. രാജേഷ് മൂലവിളയുടെ അധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തില്‍ അമാംമ്ര യൂണിറ്റ് അസിസ്റന്റ് സെക്രട്ടറി കെ.കെ. മോഹന്‍ സ്വാഗതവും അമാംമ്ര യൂണിറ്റ് ഖാജാജി സതീഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

നവയുഗം ദമാം മേഖലാ പ്രസിഡന്റ് റിയാസ് ഇസ്മായില്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍, രാധാകൃഷ്ണന് നവയുഗം അമാംമ്ര യൂണിറ്റിന്റെ ഉപഹാരം നല്‍കി. അദാമ യൂണിറ്റ് സെക്രട്ടറി മോഹന്‍ദാസ്, ദമാം സിറ്റി യുണിറ്റ് സെക്രട്ടറി ഷാന്‍ പെരാഴംമൂഡ്, കേന്ദ്ര കമ്മിറ്റി അംഗം റെജിലാല്‍ ലാലു, ചാക്കോ ദമാം സ്റുഡിയോ, രാധാകൃഷ്ണന്‍, ഷഫീഖ്, നാസര്‍, അബ്ദുള്‍ റഹീം ടി.എ. തിരുവല്ല, അബ്ദുള്‍ സലാം, രാജ് മോഹന്‍, ദാസ് ചാത്തന്നൂര്‍, സുകുപിള്ള, കോശി,രഘുനാഥ്,ഷഫീഖ് കുരിപ്പുഴ,നാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

34 -ാമത്തെ വയസില്‍ സൌദിയില്‍ എത്തിയ രാധാകൃഷ്ണന്‍ (മണി) ജീവിതത്തിന്റെ കയ്പ്പും മധുരവും നല്‍കിയ പ്രവാസത്തിന്റെ അനുഭവങ്ങള്‍ തനിക്ക് നല്‍കിയ യാത്രയയപ്പിന് നന്ദിപറഞ്ഞുകൊണ്ട് വിവരിച്ചു. ആദ്യമൊക്കെ ഒറ്റപ്പെടലിന്റെ വിരഹവേദന അനുഭവിക്കേണ്ടിവന്നുവെങ്കിലും പ്രവാസം നല്‍കിയ നന്മ ഇവിടം വിട്ടു പോകുമ്പോള്‍ ഒരു നൊമ്പരമായി ഉള്ളിലുണ്െടന്ന് അദേഹം പറഞ്ഞു. വലിയ സമ്പാദ്യം ഇല്ലെങ്കിലും സഹോരന്മാരെ ഇവിടെ കൊണ്ടുവരാനും തന്റെ രണ്ടു പെണ്‍കുട്ടികള്‍ക്ക് നല്ലരീതിയില്‍ വിദ്യാഭ്യാസം നല്‍കുവാനും അവരുടെ വിവാഹം നടത്തുവാനും സ്വന്തമായി ഒരു വീട് വയ്ക്കുവാനും തന്റ് പ്രവാസ ജീവിതം കൊണ്ട് സാധിച്ച ആത്മനിര്‍വൃതിയിലാണ് ഏവരും മണിച്ചേട്ടന്‍ എന്ന് വിളിക്കുന്ന രാധാകൃഷ്ണന്‍ നാട്ടിലേക്കു മടങ്ങുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം