റിയാദ്: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ട കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനും മറ്റ് വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുമായി അറേബ്യന്‍ മെലഡീസ് റിയാദില്‍ നടത്തിയ അല്‍ മദീന സംഗീത സാന്ത്വനം സീസണ് 2 വ്യത്യസ്ഥമായ പരിപാടികള്‍ കൊണ്ട് വേറിട്ടതായി. മലയാളികള്‍ക്ക് പ്രിയങ്കരരായ മാപ്പിളപ്പാട്ട് ഗായകരായ സലീം കോടത്തൂര്‍, മുത്തു പട്ടുറുമാല്, സക്കീര്‍ ആലുവ എന്നിവരും റിയാദിലെ ഗായകരായ ഷിഫ ഷൌക്കത്ത്, ഗാഥ ശ്രീകുമാര്‍, ഹസ്ന അസൈനാര്‍, അംറിന്, ബേബി ഷെഹ്സ, മുനീര്‍ കുനിയില്‍ എന്നിവരും പങ്കെടുത്ത സംഗീത നിശ ആസ്വദിക്കാന്‍ നൂര്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ഏറെ പേരെത്തി. കലാക്ഷേത്ര കുഞ്ഞുമുഹമ്മദ് ചിട്ടപ്പെടുത്തിയ ഒപ്പനയുമുണ്ടായിരുന്നു.
അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സി.ഇ.ഒ നാസര്‍ അബൂബക്കല് പരിപാടി ഉദ്ഘാടനം ചെയ്തു. അറേബ്യന്‍ മെലഡീസ് മുഖ്യ രക്ഷാധികാരിയും മുന്‍ പ്രവാസിയുമായ അലവി നരിപ്പറ്റയെ ചടങ്ങില്‍ ആദരിച്ചു. അറേബ്യന്‍ മെലഡീസ് ചെയര്മാന് ഇല്യാസ് മണ്ണാര്‍ക്കാട്, പ്രസിഡണ്ട് മൂസ പട്ട, ഹാരിസ് ചോല, അഷ്റഫ് അലി, ഷമീര്‍ ബാബു, അന്‍വര്‍ ഫറോക്ക്, ബഷീര്‍ കാരോളം, മുനീര്‍ കുനിയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സിറ്റി ഫ്ളവര്‍ സി.ഒ.ഒ ഫസല്‍ റഹ്മാന്, ഷക്കീല വഹാബ്, അനസ് കൊല്ലം, നസീര്‍ പള്ളിവളപ്പില്‍, ജലീല്‍ തിരൂര്‍, ഉബൈദ് എടവണ്ണ, ശംനാദ് കരുനാഗപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
അല്‍ മദീന ഹൈപ്പര്‍ മുഖ്യ പ്രായോജകരായ പരിപാടിയില്‍ റജബ് കാര്‍ഗോ, സിറ്റി ഫ്ളവര്‍, ന്യു സഫാമക്ക പോളിക്ളിനിക്, സാന്‍ഫോര്‍ഡ്, റഹ്മ, ഫ്ളെക്സി, ഷിഫ അല്‍ ജസീറ പോളിക്ളിനിക് തുടങ്ങയവര്‍ സഹകരിച്ചു. ഇതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഉടനെ തന്നെ വിവിധ ഭാഗങ്ങളിലുള്ള രോഗികളുടെ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ തവണ അറേബ്യന്‍ മെലഡീസ് നടത്തിയ പരിപാടിയില്‍ നിന്നും മിച്ചം വന്ന മൂന്ന് ലക്ഷത്തിഅയ്യായിരം രൂപ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18 രോഗികള്‍ക്കായി വിതരണം ചെയ്തിരുന്നു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍