ഈശോയുടെ ഇഷ്ടം നിറവേറ്റിക്കൊണ്ടു ജീവിച്ചു എന്നുള്ളതാണ് അല്‍ഫോന്‍സാമ്മയുടെ മഹത്വം- മാര്‍ ബോസ്കോ പുത്തൂര്‍
Tuesday, March 3, 2015 2:13 AM IST
മെല്‍ബണ്‍: നമുക്കുള്ള നന്മകളൊക്കെയും മറ്റുള്ളവരെ വളര്‍ത്താനും ഉയിര്‍ത്താനും ഉപകരിക്കാനുള്ളതാവണം. തന്റെ വേദനകളും സഹനങ്ങളും രോഗത്തിന്റെ അസ്വസ്ഥതകളൊക്കെയും ലോകത്തിന്റെ മാനസാന്തരത്തിനുവേണ്ടി ഈശോയ്ക്കു കാഴ്ചവച്ചവളാണു വിശുദ്ധ അല്‍ഫോന്‍സമ്മ. ഈശോയുടെ ഇഷ്ടം മാത്രം നിറവേറ്റിക്കൊണ്ടു ജീവിച്ചു എന്നുള്ളതാണു വിശുദ്ധ അല്‍ഫോന്‍സമ്മയുടെ ജീവിതം ശ്രേഷ്ഠമാക്കിത്തീര്‍ത്തത്. മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ തിരുനാളിനോടനുബന്ധിച്ചുനടന്ന ദിവ്യബലി മധ്യേ നല്‍കിയ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ ബോസ്കോ പുത്തൂര്‍.

മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, മെല്‍ബണ്‍ സൌത്ത്-ഈസ്റ് ഇടവക വികാരി ഫാ. ഏബ്രഹാം കുന്നത്തോളി, ഫാ.ഗ്രിഗറി നടുവിലേടം, ഫാ.ജോസി കിഴക്കേത്തലക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ മാതാവിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടു നടന്ന പ്രദക്ഷിണത്തില്‍ ഇടവകജനങ്ങള്‍ പങ്കുചേര്‍ന്നു.

തുടര്‍ന്നു നടന്ന ചടങ്ങില്‍ മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും (ംംം.മഹുവീിമെരമവേലറൃമഹ.രവൌൃരവ) കത്തീഡ്രല്‍ നിര്‍മാണത്തിന്റെ ധനശേഖരാര്‍ഥം നടത്തിയ കൂപ്പണിന്റെ നറുക്കെടുപ്പും മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിച്ചു. തിരുനാള്‍ മനോഹരമാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു.

32 പ്രസുദേന്തിമാരാണ് ഈ വര്‍ഷം തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്. വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ട്രസ്റിമാരായ തോമസ് ചുമ്മാര്‍, ജൈയ്സ്റോ ജോസഫ്, കണ്‍വീനര്‍മാരായ സ്റാലിന്‍ അഗസ്റിന്‍, സന്‍ജു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍