ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ റവ. രാജന്‍ കോശിയുടെ സന്ദേശം മാര്‍ച്ച് മൂന്നിന്
Monday, March 2, 2015 8:09 AM IST
എഡ്മണ്ടന്‍ (കാനഡ): ആഗോളതലത്തില്‍ സഭാവ്യത്യാസമില്ലാതെ അംഗങ്ങളെ ഉള്‍പ്പെടുത്തി എല്ലാ മാസവും ചൊവ്വാഴ്ച നടത്തുന്ന ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ മാര്‍ച്ച് മൂന്നിനു കാനഡ എഡ്മന്റന്‍ മര്‍ത്തോമ ചര്‍ച്ച് വികാരി റവ. രാജന്‍ കോശി മുഖ്യസന്ദേശം നല്‍കുമെന്നു കോ-ഓര്‍ഡിനേറ്റര്‍ സി.വി. സാമുവല്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് സമയം രാത്രി ഒമ്പതിനാണു പ്രഭാഷണം ആരംഭിക്കുക. ഇതുവരെ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ നമ്പര്‍ മാറിയതായും പ്രെയര്‍ ലൈനില്‍ പങ്കെടുക്കാന്‍ പുതിയ ടെലിഫോണ്‍ നമ്പരായ 1-605-562-3140 ഡയല്‍ ചെയ്തതിനുശേഷം 656750 കോഡ് ഉപയോഗിക്കണമെന്നും കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. മുമ്പു നടന്ന പ്രെയര്‍ ലൈന്‍ സന്ദേശങ്ങള്‍ കേള്‍ക്കുവാന്‍ താത്പര്യമുളളവര്‍ക്ക് 1605 562 3149 ഡയല്‍ ചെയ്ത് 676750 കോഡ് ഡയല്‍ ചെയ്താല്‍ 24 മണിക്കൂറും ഇത് ലഭ്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സി.വി. സാമുവല്‍(ഡിട്രോയിറ്റ്, മിഷിഗണ്‍) : 586 216 0602

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍