മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കൊപ്പം വാര്‍ഷികം ആഘോഷിച്ചു
Monday, March 2, 2015 4:17 AM IST
കുവൈറ്റ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കുവൈറ്റില്‍ ജ്വല്ലറി ആരംഭിച്ചതിന്റെ നാലാം വര്‍ഷികവും കുവൈറ്റിലെ ദജീജില്‍ മലബാര്‍ ഗോള്‍ഡ് ശാഖ ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികവുമാണ് ആഘോഷിച്ചത്. ഉപയോക്താക്കള്‍ക്കൊപ്പം ജ്വല്ലറി മാനേജ്മെന്റ് അംഗങ്ങളും ചേര്‍ന്നു കേക്ക് മുറിച്ചാണ് വാര്‍ഷിക ആഘോഷത്തിന് തുടക്കം കുറിച്ചത്. അല്‍ റായിലും ദജീജിലും നടന്ന ആഘോഷപരിപാടിയില്‍ മേജര്‍ ജനറല്‍ അലി ഹമദാന്‍ സയിദ് അല്‍ ദൈഹനിയായിരുന്നു മുഖ്യ അതിഥി. മുഹമ്മദ് ഹാരിസ് (റീജണല്‍ ഡയറക്ടര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്), സുരേഷ് കുമാര്‍ (ജനറല്‍ മാനേജര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്), ആഫ്സല്‍ ഖാന്‍ (സോണല്‍ ഹെഡ്, മലബാര്‍ ഗോള്‍ഡ്) എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉപയോക്താക്കള്‍ക്കായി മ്യൂസിക് ഷോ, കുട്ടികളുടെ ചിത്രരചനാമത്സരം, ക്വിസ് മത്സരം എന്നിവ ആഘോഷപരികളുടെ ഭാഗമായി ഒരുക്കിയിരുന്നു. ഫേസ് പെയിന്റിംഹ്, ഹെന്നയിടല്‍ മത്സരം എന്നിവയിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സൌജന്യ സമ്മനകൂപ്പണുകളും നല്‍കി. അണ്‍ കട്ട് ഡയമണ്ട്സ്, പ്ളാറ്റിനം, അമൂല്യ രത്നാഭരണങ്ങള്‍, എത്തിനിക് കളക്ഷന്‍സ് എന്നിവയുടെ പ്രദര്‍ശനവും ജ്വല്ലറികളില്‍ ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍