ഗീതാ ബജാജിന്റെ നിര്യാണം തീരാനഷ്ടം: ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ്
Monday, March 2, 2015 4:14 AM IST
ഷിക്കാഗോ: മാധ്യമ പ്രവര്‍ത്തനത്തിലെ സുപരിചിത മുഖമായിരുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗീതാ ബജാജിന്റെ വിയോഗത്തില്‍ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് (ഐഎപിസി) അനുശോചിച്ചു.

ദൃശ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്ന ഗീതാ ബജാജിന്റെ നിര്യാണം മാധ്യമലോകത്തിനു തീരാനഷ്ടമാണെന്ന് ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു.

ട്രൈസ്റേറ്റ് മേഖലയിലെ സാമൂഹിക പരിപാടികളിലെ നിറസാന്നിധ്യമായ ഗീതാ ബജാജിന്റെ വേര്‍പാട് മാധ്യമലോകത്തില്‍ പകരംവയ്ക്കാന്‍ കഴിയാത്തതാണെന്ന് ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ അറിയിച്ചു.

ഗീതാ ബജാജിന്റെ അകാല വേര്‍പാടില്‍കുടുംബാംഗങ്ങളോടൊപ്പം ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബും ദുഃഖം പങ്കിടുന്നുവെന്നു വൈസ് പ്രസിഡന്റ് ഈശോ ജേക്കബും, ജനറല്‍ സെക്രട്ടറി വിനീത നായരും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു. രാജശ്രീ പിന്റോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം