സീറോ മലബാര്‍ കത്തീഡ്രലില്‍ നോമ്പുകാല ധ്യാനം
Monday, March 2, 2015 4:14 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ നോമ്പുകാല നവീകരണ ധ്യാനം മാര്‍ച്ച് 27,28,29 തീയതികളില്‍ നടത്തുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു എലവുങ്കല്‍ ധ്യാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. 27നു (വെള്ളിയാഴ്ച) രാവിലെ 8.30നുള്ള ദിവ്യബലിക്കുശേഷം ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം 6.30 വരെ. തുടര്‍ന്ന് 7 മണിക്ക് ദിവ്യബലിയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്. 28നു (ശനിയാഴ്ച) രാവിലെ 8.30നുള്ള ദിവ്യബലിക്കുശേഷം വൈകുന്നേരം അഞ്ചു വരെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകമായി ധ്യാനശുശ്രൂഷ നടക്കും.

മാര്‍ച്ച് 29നു (ഓശാന ഞായറാഴ്ച) രാവിലെ പത്തിനു പാരീഷ് ഹാളില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. അന്നേദിവസം ധ്യാനം 1 മണി മുതല്‍ 5 മണി വരെയാണ്. രാവിലെ 8.30-നും വൈകുന്നേരം 5.30നുമുള്ള ദിവ്യബലി സമയങ്ങളില്‍ മാറ്റമുണ്ടായിരിക്കുന്നതല്ല.

കുടുംബവര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ വര്‍ഷം വിശ്വാസികളേവരെയും ഈ ധ്യാനശുശ്രൂഷയില്‍ പങ്കുചേരുന്നതിനായി ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലും ക്ഷണിക്കുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം