കോര്‍പറേറ്റുകളുടെ ബജറ്റ്; പ്രവാസികളെ പരിഗണിച്ചില്ല
Saturday, February 28, 2015 10:35 AM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ അതിസമ്പന്നരുടെ താത്പര്യമാണു മുഖ്യമെന്നു തെളിയിക്കുന്നതാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കന്നി ബജറ്റെന്നു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍(കല) കുവൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കോടാനുകോടി രാജ്യത്തേക്ക് അയയ്ക്കുന്ന പ്രവാസിസമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും ഒരു പദ്ധതിയും പ്രഖ്യാപിക്കാത്ത ബജറ്റ്, കടുത്ത വഞ്ചനയായിപ്പോയെന്നും കല കുവൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സബ്സിഡികള്‍ വെട്ടിക്കുറച്ച് സാധാരണക്കാരനെ ദ്രോഹിച്ചും ഇളവുകള്‍ നല്‍കി അതി ധനികരെ സന്തോഷിപ്പിച്ചുമുള്ള മോദി സര്‍ക്കാരിന്റെ നീക്കം കടുത്ത അനീതിയാണെന്നും കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്തും ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യുവും പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍