മാംസാഹാരം വൃക്ക രോഗികള്‍ക്ക് ദോഷകരം: ഗവേഷണ റിപ്പോര്‍ട്ട്
Saturday, February 28, 2015 7:35 AM IST
വാഷിംഗ്ടണ്‍: വൃക്കരോഗികള്‍ മാംസം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്നതിനുളള സാധ്യതകള്‍ മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്ന് ഇതിനെകുറിച്ച് നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പഴവര്‍ഗങ്ങളും പച്ചക്കറിയും കഴിക്കുന്നവരില്‍ വൃക്ക രോഗം കണ്െടത്തുന്നതു വിരളമാണെന്നും സര്‍വേ പറയുന്നു.

ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ഥിയുമായ തനുശ്രീ ബാനര്‍ജി ഉള്‍പ്പെടെയുളള ഗവേഷണ സംഘത്തിന്റേതാണ് പുതിയ കണ്ടുപിടുത്തം. നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യുട്രീഷന്‍ 1486 പ്രായപൂര്‍ത്തിയായ വൃക്കരോഗികളെയാണ് പഠന വിധേയമാക്കിയത്.

ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നവരിലാണ് വൃക്ക രോഗം ധാരാളമായി കണ്ടുവരുന്നത്. ഭക്ഷണ പദാര്‍ഥങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വൃക്കരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്െടന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

2008 തനുശ്രീ ബാനര്‍ജി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്നും ബയോ സ്റാറ്റിസ്റിക്സില്‍ പിഎച്ച്ഡി നേടിയതിനുശേഷമാണു കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ഥിയായി ചേര്‍ന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍