ഒമാനില്‍ പുസ്തകമേള മാര്‍ച്ച് ഏഴു വരെ
Friday, February 27, 2015 10:19 AM IST
മസ്കറ്റ്: അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് ഒമാന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ തുടക്കമായി. സാംസ്കാരിക മന്ത്രി സെയിദ് ഹൈത്തം ബിന്‍ താരിഖ് അല്‍സെയിദ് മേള ഉദ്ഘാടനം ചെയ്തു. പ്രസാധകരില്‍ 24 എണ്ണം അറബ് പ്രസാധകരും ബാക്കി 633 പേര്‍ വിദേശത്തു നിന്നുള്ളവരുമാണ്.

ഡിസി ബുക്സിന്റെയും ഐപിഎച്ച് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങള്‍ മസ്കറ്റിലെ അല്‍ബാജ് ബുക്സിന്റെ സ്റാളില്‍ ലഭ്യമാണ്.അല്‍ബാജ് ഏര്‍പ്പെടുത്തിയിട്ടുള്ള ഒമാന്‍ കേരള സാഹിത്യ പുരസ്കാരം ലഭിച്ച കെ.ആര്‍. മീര വെള്ളിയാഴ്ച വൈകുന്നേരം സ്റാളില്‍ വായനക്കാരുമായി സംവദിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം